ന്യൂഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) വെള്ളിയാഴ്ച മാർഗനിർദേശങ്ങൾ പുറത്തിറക്കി. പൊതുജനങ്ങൾ ഒരുമിച്ച് കൂടുന്നത് ഒഴിവാക്കുന്നതിനും ആഘോഷങ്ങൾക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനും മന്ത്രാലയം എല്ലാ സർക്കാർ ഓഫീസുകൾ, സംസ്ഥാനങ്ങൾ, ഗവർണർമാർ എന്നിവരോട് ആവശ്യപ്പെട്ടു. വലിയ സഭകൾ ഒഴിവാക്കണമെന്നും ഇവന്‍റുകൾ ആളുകളിലേക്ക് എത്തിച്ചേരാൻ വെബ്‌കാസ്റ്റ് ചെയ്യാമെന്നും പ്രസ്താവനയിൽ മന്ത്രാലയം പറഞ്ഞു.
സ്വാതന്ത്ര്യ ദിനോഘോഷം; മാർഗനിർദേശങ്ങൾ പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം - സ്വാതന്ത്ര്യ ദിനോഘോഷം
പൊതുജനങ്ങൾ ഒരുമിച്ച് കൂടുന്നത് ഒഴിവാക്കുന്നതിനും ആഘോഷങ്ങൾക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനും മന്ത്രാലയം എല്ലാ സർക്കാർ ഓഫീസുകൾ, സംസ്ഥാനങ്ങൾ, ഗവർണർമാർ എന്നിവരോട് ആവശ്യപ്പെട്ടു.
മാർഗനിർദ്ദേശങ്ങൾ അനുസരിച്ച്, സ്വാതന്ത്ര്യദിനാഘോഷം പ്രധാനമന്ത്രിയുടെ പ്രസംഗം, പതാക ഉയത്തൽ, 21 സല്യൂട്ട്, ത്രിവർണ്ണ ബലൂണുകൾ പറത്തുക എന്നിവ മാത്രമായി പരിമിതപ്പെടുത്തും. സ്വാതന്ത്ര്യദിനാഘോഷത്തിന് സംസ്ഥാന, ജില്ലാ, പഞ്ചായത്ത് തലങ്ങളിൽ വിശദമായ മാർഗനിർദേശങ്ങൾ എംഎച്ച്എ പുറപ്പെടുവിച്ചിട്ടുണ്ട്.
'ആത്മനിർഭർ ഭാരത്' എന്ന സന്ദേശം പ്രചരിപ്പിക്കാൻ സർക്കാരിന്‍റെ വിവിധ വിഭാഗങ്ങളോട് എംഎച്ച്എ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യദിനാഘോഷ വേളയിൽ വിവിധ പ്രവർത്തനങ്ങളിലൂടെയും സന്ദേശങ്ങളിലൂടെയും ഈ സന്ദേശം പ്രചരിപ്പിക്കുന്ന് ഉചിതമാണെന്നും എംഎച്ച്എ അറിയിച്ചു.