കേരളം

kerala

ETV Bharat / bharat

തബ്‌ലിഗ് ജമാഅത്ത് ബന്ധമുള്ള 360 വിദേശികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും - തബ്‌ലിഗ് ജമാഅത്ത് ബന്ധമുള്ള 360 വിദേശികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും

വിദേശകാര്യ നിയമം 1946, ദുരന്തനിവാരണ നിയമം 2005 എന്നിവ പ്രകാരം നിയമലംഘകർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഡിജിപിമാർക്ക് ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി

Union Home Ministry  COVID-19 positive cases  360 foreigners in Tablighi Jamaat  Tablighi Jamaat  തബ്‌ലിഗ് ജമാഅത്ത്  തബ്‌ലിഗ് ജമാഅത്ത് ബന്ധമുള്ള 360 വിദേശികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും  ആഭ്യന്തര മന്ത്രാലയം
തബ്‌ലിഗ് ജമാഅത്ത്

By

Published : Apr 3, 2020, 7:46 PM IST

ന്യൂഡൽഹി:തബ്‌ലിഗ് ജമാഅത്ത് പ്രവർത്തനങ്ങളിൽ പങ്കാളികളായ 360 വിദേശികളെ കൂടി കരിമ്പട്ടികയിൽ പെടുത്താനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ നിലനിന്നിരുന്ന നിയമങ്ങൾ ലംഘിച്ച് ജമാഅത്തിൽ പങ്കെടുത്ത 960 വിദേശികളെ കരിമ്പട്ടികയിൽ പെടുത്തിയതിന് പിന്നാലെയാണ് പുതിയ നടപടി. തബ്‌ലിഗ് ജമാഅത്ത് പ്രവർത്തനങ്ങളിൽ പങ്കെടുത്തതിന് 360 വിദേശികൾക്കെതിരെ നടപടികൾ ആരംഭിച്ചു. ദുരന്തനിവാരണ നിയമം, വിദേശകാര്യ നിയമം എന്നിവയ്ക്ക് കീഴിൽ ഇന്ത്യ വിട്ടുപോയ വിദേശികൾക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന സർക്കാരുകളോടും കേന്ദ്രഭരണ ഭരണകൂടത്തോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജോയിന്‍റ് സെക്രട്ടറി പുനിയ സലീല ശ്രീവാസ്തവ അറിയിച്ചു.

വിദേശകാര്യ നിയമം 1946, ദുരന്തനിവാരണ നിയമം 2005 എന്നിവ പ്രകാരം നിയമലംഘകർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഡിജിപിമാർക്ക് ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. ആൻഡമാൻ, അസം, ദില്ലി, ഹിമാചൽ പ്രദേശ്, ഹരിയാന, ജമ്മു കശ്മീർ, കർണാടക, ജാർഖണ്ഡ്, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ഉത്തരാഖണ്ഡ് ഉൾപ്പെടെ 14 സംസ്ഥാനങ്ങളിൽ നിന്ന് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 647 കൊവിഡ് -19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. അതേസമയം, ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നതായി കണ്ടെത്തിയ വ്യക്തികൾക്കെതിരെ നടപടിയെടുക്കാൻ ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാന സർക്കാരുകളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details