കശ്മീര്‍; കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതല യോഗം വിളിച്ചു - MHO
കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബല്ലയുടെ നേതൃത്വത്തിലാണ് യോഗം
ന്യൂഡല്‍ഹി: കശ്മീര്‍ വിഷയം ചര്‍ച്ചചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉന്നത തലയോഗം വിളിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബല്ല യോഗത്തില്‍ അധ്യക്ഷത വഹിക്കും. മറ്റ് കേന്ദ്ര സര്‍ക്കാര്‍ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കും. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള കശ്മീര്‍ വിഷയത്തില്‍ ബല്ലയുടെ ആദ്യത്തെ ഔദ്യോഗിക യോഗമാണിത്. ജമ്മുകശ്മീര്‍ നയരൂപീകരണ - ഭീകരവാദ വിരുദ്ധ വകുപ്പ് കൈകാര്യം ചെയ്യുന്ന അഡീഷണല്‍ സെക്രട്ടറി ഗ്യാനേഷ് കുമാറും യോഗത്തില്‍ പങ്കെടുക്കും