കേരളം

kerala

ETV Bharat / bharat

തടവുകാരെ സൂക്ഷ്മമായി നിരീക്ഷിക്കാൻ നിർദ്ദേശം - തടവുകാരുടെമേല്‍ സൂക്ഷമമായ നിരിക്ഷണം ആവശ്യം

തടവുകാരുടെ മേല്‍ സൂക്ഷ്മ നിരിക്ഷണം വേണമെന്ന് ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

തടവുകാരുടെമേല്‍ സൂക്ഷമമായ നിരിക്ഷണം ആവശ്യമെന്ന് ആഭ്യന്തര മന്ത്രാലയം

By

Published : Oct 16, 2019, 7:54 AM IST

ന്യുഡല്‍ഹി: ജയിലുകൾക്കുള്ളില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങൾ തടയുന്നതിനായി തടവുകാരുടെ പ്രവര്‍ത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. ഭീകരവാദ സംഘടനകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തടവുകാര്‍ മറ്റുതടവുകാരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഇവരെ പിന്തിരിപ്പിക്കുന്നതിനായി മതപ്രവാചകന്മാരുടെ സഹായം തേടണമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ കണക്കനുസരിച്ച് 2016-ല്‍ 2052 തീവ്രവാദികളെയും 2017-ല്‍ തീവ്രവാദ ബന്ധമുള്ള 1950 പേരേയും സുരക്ഷാ ഏജന്‍സികൾ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകൾ. 2018-ല്‍ 1722 പേരേയും 2019-ല്‍ തീവ്രവാദ ബന്ധമുള്ള 1310 പേരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ABOUT THE AUTHOR

...view details