ന്യൂഡൽഹി: ലോക്ക് ഡൗണ്‍ സമയത്ത് രാജ്യത്ത് വിളവെടുപ്പ്, വിതയ്ക്കൽ എന്നിവ സുഗമമായി നടക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കിഷൻ റെഡ്ഡി. ഈ സമയത്ത് കാർഷിക മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്നും മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
വിളവെടുപ്പ്, വിതക്കല്‍ എന്നിവ സുഗമമായി നടക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം
ട്രക്ക് റിപ്പയര്‍ ഷോപ്പുകള്‍ അവശ്യ സേവനങ്ങളായി അനുവദിക്കാനും ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡി ആവശ്യപ്പെട്ടു
വിളവെടുപ്പ്, വിതക്കല്‍ എന്നിവ സുഗമമായി നടക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം
ട്രക്ക് റിപ്പയര്‍ ഷോപ്പുകള്‍ അവശ്യ സേവനങ്ങളായി അനുവദിക്കാനും മന്ത്രി ആവശ്യപ്പെട്ടു. കാർഷിക യന്ത്ര സാമഗ്രികൾ, സ്‌പെയർ പാർട്‌സുകൾ, ദേശീയപാതകളിലെ റിപ്പയർ ഷോപ്പുകൾ എന്നിവയെയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കണം. തേയില വ്യവസായത്തിനും ഇളവ് നൽകിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. കൊവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി രാജ്യം 21 ദിവസത്തെ ലോക്ക്‌ഡൗണിലാണ്. അവശ്യ സേവനങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളൊഴികെ എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടിയിരിക്കുകയാണ്.