ന്യൂഡല്‍ഹി: തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പാലനത്തിനായി 28 കമ്പനി കേന്ദ്ര സായുധ സേനയെ വിന്യസിച്ചതായി ആഭ്യന്ത്രരമന്ത്രാലയം അറിയിച്ചു. ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബല്ല ക്യാബിനെറ്റ് സെക്രട്ടറി രാജീവ് ഗൗഭക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കത്തിന്‍റെ പകര്‍ക്ക് ഇടിവി ഭാരതിന് ലഭിച്ചു. ജൂണ്‍ മുതല്‍ വിവിദ കേസുകളിലായി 31 പേര്‍ക്കെതിരെ നടപടി എടുത്തതായും കത്തില്‍ പറയുന്നു. മാത്രമല്ല രജ്യത്തെ 16050 പൊലീസ് സ്റ്റേഷനുകളില്‍ 15214 സ്റ്റേഷനുകളേയും ക്രൈം ആന്‍ഡ് ക്രിമിനല്‍ നെറ്റ്‌വര്‍ക്ക് സിസ്റ്റത്തിന്‍റെ ഭാഗമാക്കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വിവിധ സംസ്ഥാങ്ങളില്‍ ക്രമസമാധാന പാലനത്തിനായി സായുധസേനയെ വിന്യസിച്ചതായി ആഭ്യന്തര സെക്രട്ടറി - സായുധസേന
ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബല്ല ക്യാബിനെറ്റ് സെക്രട്ടറി രാജീവ് ഗൗഭക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
![വിവിധ സംസ്ഥാങ്ങളില്‍ ക്രമസമാധാന പാലനത്തിനായി സായുധസേനയെ വിന്യസിച്ചതായി ആഭ്യന്തര സെക്രട്ടറി CAPF MHA deploys CAPF Home Secretary on law and order MHA deploys CAPFs in six states central armed police force അജയ് കുമാര്‍ ബല്ല സായുധസേന ആഭ്യന്തര സെക്രട്ടറി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8777978-893-8777978-1599918209969.jpg)
ഇതിനായി 1827.02 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് കൈമാറി. അതിനിടെ കൊവിഡുമായി ബന്ധപ്പെട്ട് 123 കേസുകള്‍ സുപ്രീം കോടയിലും 260 കേസുകള്‍ ഹൈക്കേടതിയിലും രജിസ്റ്റര്‍ ചെയ്തതായി ഹോം സെക്രട്ടറി അറിയച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന കലാപങ്ങള്‍ അടക്കമുള്ള വിഷയങ്ങളില്‍ അന്വേഷണം പുരോഗമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ കൊവിഡ് രോഗവ്യാപനത്തെ കുറിച്ച് സേന കൃത്യമാവിലയിരുത്തലുകള്‍ നടത്തുന്നതും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ കൊവിഡ് നിയന്ത്രണത്തിനായുള്ള നടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം വ്യകമാക്കി. മഹാമാരിയെ നിയന്ത്രിക്കാന്‍ 15000 ബെഡുകളും ആംബുല്‍സ് അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിയതായും അദ്ദേഹം അറിയിച്ചു.