കേരളം

kerala

ETV Bharat / bharat

ആറ് സംസ്ഥാനങ്ങൾക്ക് പ്രകൃതി ദുരന്ത സഹായമായി 4,382 കോടി രൂപ അനുവദിച്ചു

പശ്ചിമ ബംഗാളിന് 2,707.77 കോടി രൂപയും ആംഫാൻ ചുഴലിക്കാറ്റിൽ ഉണ്ടായ നാശത്തിന് ഒഡീഷയ്ക്ക് 128.23 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

By

Published : Nov 13, 2020, 10:30 PM IST

MHA approves Rs 4  382 cr as natural disaster assistance to six states  ആറ് സംസ്ഥാനങ്ങൾക്ക് പ്രകൃതി ദുരന്ത സഹായമായി 4,382 കോടി രൂപ അനുവദിച്ചു  ആംഫാൻ ചുഴലിക്കാറ്റ്  പ്രകൃതി ദുരന്ത സഹായം
ആറ് സംസ്ഥാനങ്ങൾക്ക് പ്രകൃതി ദുരന്ത സഹായമായി 4,382 കോടി രൂപ അനുവദിച്ചു

ന്യൂഡല്‍ഹി: ദേശീയ ദുരന്ത നിവാരണ ഫണ്ടിന്‍റെ കീഴിൽ ആറ് സംസ്ഥാനങ്ങൾക്ക് ദുരിതാശ്വാസത്തിനും സഹായത്തിനുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉന്നതതല സമിതി 4,381.88 കോടി രൂപ അനുവദിച്ചു. പശ്ചിമ ബംഗാളിന് 2,707.77 കോടി രൂപയും ആംഫാൻ ചുഴലിക്കാറ്റിൽ ഉണ്ടായ നാശത്തിന് ഒഡീഷയ്ക്ക് 128.23 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 268.59 കോടി രൂപയാണ് മഹാരാഷ്ട്രയ്ക്ക് അനുവദിച്ചത്. തെക്ക്-പടിഞ്ഞാറൻ കാലവർഷത്തിൽ ഉണ്ടായ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കർണാടകയ്ക്ക് 577.84 കോടി രൂപയും മധ്യപ്രദേശിന് 611.61 കോടി രൂപയും സിക്കിമിന് 87.84 കോടി രൂപയും അനുവദിച്ചുകൊണ്ടാണ് ഉത്തരവായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് മാസത്തിൽ പശ്ചിമ ബംഗാളിലും ഒഡീഷയിലും സന്ദർശനം നടത്തിയിരുന്നു.

ABOUT THE AUTHOR

...view details