കേരളം

kerala

ETV Bharat / bharat

മാസ്‌ക് ഉപയോഗിക്കാതെ ആംഗെല മെർക്കലിന്‍റെ ഡൽഹി സന്ദർശനം - German Chancellor Angela Merkel

മടക്കത്തിന് മുൻപ് ദ്വാരക സെക്ടർ 21 മെട്രോ സ്റ്റേഷനും സന്ദര്‍ശിച്ചേക്കും.

മാസ്‌ക് ഉപയോഗിക്കാതെ മെർക്കലിന്‍റെ ഡൽഹി സന്ദർശനം

By

Published : Nov 2, 2019, 2:41 AM IST

ന്യൂഡൽഹി:ഡൽഹിയിൽ സന്ദർശനം നടത്തിയ ജര്‍മന്‍ വൈസ് ചാന്‍സലര്‍ മാസ്‌ക് ഉപയോഗിക്കാതെയാണ് പൊതുസ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. ദേശീയ തലസ്ഥാനത്ത് മലിന വായു ശ്വസിക്കുന്നതിനെതിരെ നടപടികള്‍ സ്വീകരിക്കുന്ന സാഹചര്യത്തിലാണ് ആംഗെല മെര്‍ക്കല്‍ ഇത്തരത്തില്‍ സന്ദര്‍ശനം നടത്തിയത് എന്നത് വാര്‍ത്തകളില്‍ ഇടംപിടിച്ചു.

എന്നാൽ ആരോഗ്യ നില മോശമായതിനാൽ രാഷ്ട്രപതി ഭവനിലെ സ്വീകരണ വേളയിൽ ഇന്ത്യയുടെയും ജർമനിയുടേയും ദേശീയഗാനങ്ങൾ ആലപിക്കുമ്പോൾ മെർക്കലിന് ഇരിക്കേണ്ടി വന്നു. ഇന്നലെ രാവിലെ കനത്ത മൂടൽ മഞ്ഞാണ് ഡൽഹിയിൽ അനുഭവപ്പെട്ടത്.

ഇന്ന് ഒരു പ്രമുഖ ബിസിനസ് പ്രതിനിധി സംഘത്തെ സന്ദർശിച്ച് ഗുഡ്‌ഗാവിനടുത്തുള്ള മനേസറിലെ ഓട്ടോ പാർട്‌സ് നിർമാണ കേന്ദ്രവും മെർക്കൽ സന്ദർശിക്കും. മടക്കത്തിന് മുൻപ് ദ്വാരക സെക്ടർ 21 മെട്രോ സ്റ്റേഷനും സന്ദര്‍ശിച്ചേക്കും.

ABOUT THE AUTHOR

...view details