കേരളം

kerala

ETV Bharat / bharat

പാക് അധീന കശ്‌മീര്‍ തിരിച്ച് പിടിക്കുകയാണ് ഇനി വേണ്ടതെന്ന് ജിതേന്ദ്ര സിംഗ് - ജമ്മുകശ്‌മീരിൽ നടപ്പാക്കിയത് ചരിത്രപരമായ നടപടി

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ജമ്മുകശ്‌മീരിൽ നടപ്പാക്കിയത് ചരിത്രപരമായ നടപടിയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്.

ഇനി വേണ്ടത് പാക് അധീന കശ്മീര്‍ തിരിച്ചു പിടിക്കുക: കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്

By

Published : Aug 19, 2019, 8:59 PM IST

ശ്രീനഗര്‍: ഇനി വേണ്ടത് പാക് അധീന കശ്‌മീര്‍ തിരിച്ച് പിടിക്കലാണെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്. പാകിസ്ഥാന്‍ കയ്യടക്കിയ കശ്‌മീരിന്‍റെ ഭാഗങ്ങള്‍ തിരിച്ച് പിടിക്കാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു. ജമ്മുകശ്‌മീരില്‍ ബിജെപി ഘടകം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന വിഭജനവും പ്രധാന രാഷ്ട്രീയ നേതാക്കളുടെ അറസ്റ്റും ജിതേന്ദ്ര സിംഗ് നിസാരവത്ക്കരിച്ചു. നമ്മള്‍ ജീവിച്ചിരിക്കുന്ന കാലത്ത് സംസ്ഥാന വിഭജനം സാധ്യമായത് ഭാഗ്യമായി കരുതണം. മൂന്നു തലമുറകളുടെ ജീവത്യാഗത്തിന്‍റെ ഫലമാണിത്. ചരിത്രപരമായ നടപടിയാണ് നടന്നിരിക്കുന്നത്. പാകിസ്ഥാൻ അനധികൃതമായി കൈവശം വച്ചിരിക്കുന്ന പാക് അധീന കശ്‌മീര്‍ (പിഒകെ) സ്വതന്ത്രമാക്കുന്നതിനും ഇന്ത്യയുമായി സംയോജിപ്പിക്കുന്നതിനും വേണ്ടിയാകണം നമ്മൾ മുന്നോട്ടു പോകേണ്ടത്. 1994 ൽ ഇതിനായി പാർലമെന്‍റ് ഐകകണ്ഠ്യേന പ്രമേയം പാസാക്കിയിരുന്നുന്നെന്നും അദ്ദേഹം പറഞ്ഞു. പാക് അധീന കശ്‌മീരിന്‍റെ തലസ്ഥാനമായ മുസഫറാബാദിലേക്ക് ഇന്ത്യയിലെ ജനങ്ങൾക്ക് സ്വതന്ത്രമായി സന്ദർശിക്കാനാകണം എന്നാണ് പ്രര്‍ത്ഥന. ആർട്ടിക്കിൾ 370 ചരിത്രത്തിന് പറ്റിയ തകരാറായിരുന്നു. സംസ്ഥാനത്തിന്‍റെ വികസനം മുരടിക്കാനും ജനങ്ങൾക്കിടയിൽ ഭിന്നത വർധിക്കാനും ഇത് കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചില സമയങ്ങളില്‍ സമാധാനം നിലനിർത്താൻ സർക്കാരിന് നടപടികൾ എടുക്കേണ്ടിവരും. നാഷണല്‍ കോൺഫറൻസ് സ്ഥാപകൻ ഷെയ്ഖ് അബ്ദുള്ളയെ കോൺഗ്രസ് അറസ്റ്റ് ചെയ്‌തത് പോലുള്ള സംഭവങ്ങളൊന്നും ഇപ്പോൾ ഉണ്ടായിട്ടില്ല. ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി ഇല്ലാതാക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ നടപടിയില്‍ ചിലര്‍ക്ക് അസ്വസ്ഥതയുണ്ടാകുന്നത് സ്വാഭാവികമാണ്. മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കിയത് അടക്കമുള്ള നിയന്ത്രണങ്ങളെ മന്ത്രി ന്യായീകരിച്ചു.

ഇപ്പോൾ നമ്മൾ ജനാധിപത്യം വീണ്ടെടുത്തിരിക്കുന്നു. ഇൻസാനിയത് (മനുഷ്യത്വം), ജമൂറിയത് (ജനാധിപത്യം), കശ്‌മീരിയത് എന്നിവയാണ് കശ്‌മീരില്‍ സമാധാനം പുലർത്താൻ വേണ്ടതെന്നു മുൻ പ്രധാനമന്ത്രി എ ബി വാജ്പേയ് പറഞ്ഞിട്ടുണ്ട്. ഏറെ കാര്യങ്ങള്‍ ഉടന്‍ ചെയ്യേണ്ടതുണ്ട്. സംസ്ഥാനത്ത് ഭയം വിതയ്ക്കാന്‍ ചിലർ ശ്രമിക്കുന്നുണ്ട്. അവരെ തുറന്നുകാട്ടണമെന്നും നാഷണല്‍ കോൺഫറൻസ്, പിഡിപി എന്നീ പാർട്ടികളുടെ പേരെടുത്ത് പറയാതെ ജിതേന്ദ്ര സിംഗ് പറഞ്ഞു.

For All Latest Updates

ABOUT THE AUTHOR

...view details