മാനസിക വൈകല്യമുള്ള യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌തതായി പരാതി - women gangraped in kolkata
കൊല്‍ക്കത്തയില്‍ മാനസിക വൈകല്യമുള്ള യുവതിയെ തട്ടികൊണ്ടുപോയി ഒഴിഞ്ഞ സ്ഥലത്തുവെച്ച് പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു
മാനസിക വൈകല്യമുള്ള യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌തതായി പരാതി
കൊല്‍ക്കത്ത:മാനസിക വൈകല്യമുള്ള യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌തതായി പരാതി. പന്‍ചഷായര്‍ എന്ന സ്ഥലത്ത് വെച്ച് രാത്രിയോടെയാണ് സംഭവം നടന്നത്. യുവതിയെ രാത്രി റോഡില്‍ നിന്ന് തട്ടികൊണ്ടുപോയി ഒഴിഞ്ഞ സ്ഥലത്തുവെച്ച് പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. ഒന്നില്‍ കൂടുതല്‍ തവണ പീഡനത്തിനിരയായ യുവതിയെ തല്ലിചതച്ചതിന് ശേഷം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി. യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി.