ചെന്നൈ:കള്ള നോട്ട് നിർമിക്കുന്ന റാക്കറ്റിലെ മുഖ്യപ്രതി തമിഴ്നാട്ടിൽ അറസ്റ്റിൽ. തമിഴ്നാട് സ്വദേശി ഭാസ്‌കർ നടാറാണ് മുംബൈ ക്രൈംബ്രാഞ്ചിന്‍റെ പടിയിലായത്. 1.28 ലക്ഷം കള്ള നോട്ടുകളാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും അന്വേഷണം വ്യാജ കറൻസി ഉണ്ടാക്കുന്ന തമിഴ്‌നാട് തിരുപ്പട്ടൂർ സ്വദേശി സർവണൻ വണ്ണിയറിലെക്ക് തിരിയുകയായിരുന്നു.
കള്ള നോട്ട് സംഘത്തിലെ രണ്ടു പേര്‍ തമിഴ്നാട്ടില്‍ പിടിയില്‍ - ചെന്നൈ
മുംബൈ ക്രൈംബ്രാഞ്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

വ്യാജ കറൻസി കേസിൽ രണ്ട് പേർ മുംബൈ ക്രൈംബ്രാഞ്ചിന്‍റെ പിടിയിൽ
തമിഴ്നാട്ടിലെ ഇയാളുടെ വീട്ടിൽ സംഘം നടത്തിയ പരിശോധനയിൽ 7.55 ലക്ഷത്തിന്‍റെ വ്യാജ കറൻസികൾ പിടിച്ചെടുത്തു. 500 രൂപയുടെ 1,476 വ്യാജ നോട്ടുകളും 200 രൂപയുടെ 85 വ്യാജ നോട്ടുകളുമാണ് ഇവിടെ നിന്ന് പിടിച്ചെടുത്തത്. കൂടാതെ ഇയാളുടെ വീട്ടിൽ നിന്നും വ്യാജ കറൻസി ഉണ്ടാക്കാൻ ഉപയോഗിടച്ച പ്രിന്‍ററും സ്കാനറും കണ്ടെടുത്തു. കേസിൽ അറസ്റ്റിലായ പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തി കേടതിയിൽ ഹാജരാക്കും.