ശ്രീനഗർ: കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 40 സിആർപിഎഫ് ഉദ്യോഗസ്ഥർക്കുള്ള സ്മാരകം ലെത്‌പോറ ക്യാമ്പിൽ ഉദ്ഘാടനം ചെയ്തു. കേന്ദ്ര റിസർവ് പോലീസ് സേനയുടെ മുദ്രാവാക്യത്തോടൊപ്പം 40 പേരുടെയും പേരും അവരുടെ ചിത്രങ്ങളും സ്മാരകത്തിന്‍റെ ഭാഗമാകും.
പുൽവാമ ഭീകരാക്രമണം; ജവാന്മാരുടെ സ്മാരകം ഉദ്ഘാടനം ചെയ്തു
40 ജവാൻമാരുടെ ജീവത്യാഗങ്ങൾ ശത്രുക്കളെ ഉന്മൂലനം ചെയ്യാനുള്ള ധൈര്യം ഉയർത്തിയെന്ന് സിആർപിഎഫ് എഡിജി സുൽഫിക്കർ ഹസൻ പറഞ്ഞു.
പുൽവാമ
40 ജവാൻമാരുടെ ജീവത്യാഗങ്ങൾ ശത്രുക്കളെ ഉന്മൂലനം ചെയ്യാനുള്ള ധൈര്യം ഉയർത്തിയെന്ന് സിആർപിഎഫ് എഡിജി സുൽഫിക്കർ ഹസൻ പറഞ്ഞു.
സൈനികരുടെ യാത്ര സുഗമമാക്കുന്നതിന് ജമ്മു കശ്മീർ സർക്കാർ ആഴ്ചയിൽ രണ്ട് ദിവസം സ്വകാര്യ വാഹനങ്ങൾ നിരോധിച്ചിരുന്നു. സ്ഥിതിഗതികൾ സാധാരണ നിലയിലായതിനെത്തുടർന്ന് ഓർഡർ റദ്ദാക്കി. സൈനികരെ വഹിക്കുന്ന വാഹനങ്ങളുടെ ബുള്ളറ്റ് പ്രൂഫിങ് പ്രക്രിയ ത്വരിതപ്പെടുത്തുകയും ജവാൻമാർ കയറുന്ന റോഡുകളിൽ കൂടുതൽ ബങ്കർ തരത്തിലുള്ള വാഹനങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തു.