ജില്ലാ ജഡ്ജിമാരുടെ നേരിട്ടുള്ള നിയമനത്തില്‍ നിർദ്ദേശങ്ങളുമായി സുപ്രീംകോടതി - ന്യൂഡൽഹി
ജില്ലാ ജഡ്ജിമാരുടെ തസ്തികകളിലേക്കുള്ള നിയമനത്തിൽ ബാറിൽ കുറഞ്ഞത് ഏഴ് വർഷത്തെ പരിചയമുള്ള അഭിഭാഷകർക്ക് മാത്രമേ നിയമനം നൽകാവൂവെന്ന് ഉത്തരവിറങ്ങി.
![ജില്ലാ ജഡ്ജിമാരുടെ നേരിട്ടുള്ള നിയമനത്തില്‍ നിർദ്ദേശങ്ങളുമായി സുപ്രീംകോടതി Supreme Court Article 233 sub-clause 2 judicial service to be considered for appointment direct recruitment of district judges Justice Arun Mishra ജില്ലാ ജഡ്ജിമാർ കീഴ്‌ക്കോടതികൾക്ക് അർഹതയില്ലെന്ന് സുപ്രീം കോടതി സുപ്രീം കോടതി ന്യൂഡൽഹി സബോർഡിനേറ്റ് ജുഡീഷ്യറി അംഗം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6124820-354-6124820-1582098358014.jpg)
ന്യൂഡൽഹി: സബോർഡിനേറ്റ് ജുഡീഷ്യറി സേവനങ്ങളിലെ അംഗങ്ങളെ നേരിട്ടുള്ള നിയമനത്തിലൂടെ ജില്ലാ ജഡ്‌ജിമാരായി നിയമിക്കുന്നതില്‍ നിയന്ത്രണങ്ങളുമായി സുപ്രീം കോടതി. ജില്ലാ ജഡ്ജിമാരുടെ തസ്തികകളിലേക്കുള്ള നിയമനത്തിൽ ബാറിൽ കുറഞ്ഞത് ഏഴ് വർഷത്തെ പരിചയമുള്ള അഭിഭാഷകർക്ക് മാത്രമേ നിയമനം നൽകാവൂവെന്ന് ഉത്തരവിറങ്ങി. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 233( 2) പ്രകാരം ജുഡീഷ്യൽ സേവനത്തിലുള്ളവരെ ജില്ലാ ജഡ്ജിമാരായി നേരിട്ട് നിയമിക്കാനുള്ള വ്യവസ്ഥ ഉണ്ടായിരുന്നു. ഈ വ്യവസ്ഥക്കാണ് ഇതിലൂടെ മാറ്റം സംഭവിക്കാൻ വരുന്നത്. എന്നാൽ സബോർഡിനേറ്റ് ജുഡീഷ്യറി അംഗങ്ങൾക്ക് സ്ഥാനക്കയറ്റം വഴി ജില്ലാ ജഡ്ജി സ്ഥാനത്തേക്ക് പരിഗണിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.