ന്യൂഡല്‍ഹി:യു.എസ് പ്രഥമ വനിത മെലാനിയ ട്രംപ് ഡൽഹി സർക്കാർ സ്‌കൂളിൽ 'ഹാപ്പിനസ് ക്ലാസ്' പരിപാടിയിൽ പങ്കെടുത്തു. സൗത്ത് ഡല്‍ഹിയിലെ മോതിബാഗിലെ നാനാക്പൂര്‍ സർവോദയ കോ-ഇഡി സീനിയർ സെക്കൻഡറി സ്കൂളിലാണ് മെലാനിയ ട്രംപ് സന്ദർശനം നടത്തിയത്. ഇന്ത്യയിലെ വിദ്യാലയത്തില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ പ്രഥമ വനിതയാണ് മെലാനിയ ട്രംപ്.
മെലാനിയ വന്നു കുട്ടികൾ ഹാപ്പി; ഡല്‍ഹി സ്കൂളില്‍ ഹാപ്പിനസ് ക്ലാസ്
ഡല്‍ഹിയിലെ മോതിബാഗിലെ നാനാക്പൂര്‍ സർവോദയ കോ-ഇഡി സീനിയർ സെക്കൻഡറി സ്കൂളിലാണ് മെലാനിയ ട്രംപ് സന്ദർശനം നടത്തിയത്. ഇന്ത്യയിലെ വിദ്യാലയത്തില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ പ്രഥമ വനിതയാണ് മെലാനിയ ട്രംപ്.
'സ്കൂളിലെത്തിയ മെലാനിയ കുട്ടികളോട് സംസാരിച്ചു. 'നമസ്തെ ഇതൊരു മനോഹമായ വിദ്യാലമാണ്. പരമ്പരാഗത നൃത്തത്തിന്‍റെ അകമ്പടിയോടെ തന്നെ സ്വാഗതം ചെയ്തതില്‍ ഞാന്‍ നന്ദി അറിയിക്കുന്നു. ഇന്ത്യയിലേക്കുള്ള എന്‍റെ ആദ്യ സന്ദര്‍ശനമാണിത്. ഇന്ത്യക്കാര്‍ ഏറെ സ്നേഹമുള്ളവരാണ്'- മെലാനിയ പറഞ്ഞു.
ഇരു രാജ്യങ്ങളുടെയും പതാകകൾ വച്ചാണ് പ്രവേശന കവാടം അലങ്കരിച്ചത്. നെറ്റിയിൽ തിലകം ചാർത്തിക്കൊടുത്ത പെൺകുട്ടിക്ക് മെലാനിയ പൂച്ചെണ്ട് നല്‍കി. സ്കൂളിൽ വിദ്യാർഥികളുമായി 20 മിനിറ്റോളം മെലാനിയ ട്രംപ് ചെലവഴിച്ചു. 2018ലാണ് ഡൽഹി സർക്കാർ ഹാപ്പിനസ് ക്ലാസുകൾ ആരംഭിച്ചത്.