ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തില്‍ യുഎസ് പ്രഥമ വനിത മെലാനിയ ട്രംപ് ഡല്‍ഹിയിലെ ഒരു സര്‍ക്കാര്‍ സ്കൂള്‍ സന്ദര്‍ശിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സര്‍ക്കാര്‍ സ്കൂളിലെ 'ഹാപ്പിനെസ് ക്ലാസില്‍' പങ്കെടുക്കുമെന്നും ഒരു മണിക്കൂറോളം സ്കൂളിൽ ചെലവഴിക്കുമെന്നും സർവോദയ ബാൽ വിദ്യാലയ റൂസ് അവന്യൂ അല്ലെങ്കിൽ ഖിച്ച്രിപ്പൂരിലെ സ്കൂൾ ഓഫ് എക്‌സലൻസ് സന്ദർശിക്കാൻ സാധ്യതയുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു. കുട്ടികൾക്കിടയിലെ സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ശ്രമമായാണ് ആം ആദ്‌മി നേതാവ് മനീഷ് സിസോഡിയ രണ്ട് വർഷം മുമ്പ് സര്‍ക്കാര്‍ സ്കൂളുകളില്‍ 'ഹാപ്പിനെസ് ക്ലാസ്' കൊണ്ടുവന്നത്.
ഇന്ത്യാ സന്ദര്‍ശനത്തിനിടെ മെലാനിയ ട്രംപ് ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂള്‍ സന്ദര്‍ശിച്ചേക്കും - kejariwal
സര്‍ക്കാര്‍ സ്കൂളിലെ 'ഹാപ്പിനെസ് ക്ലാസില്‍' പങ്കെടുക്കുമെന്നും ഒരു മണിക്കൂറോളം സ്കൂളിൽ ചെലവഴിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യ സന്ദര്‍ശനത്തിനിടെ മെലാനിയ ട്രംപ് ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂള്‍ സന്ദര്‍ശിച്ചേക്കും
ഫെബ്രുവരി 24 ന് ഉച്ചയോടെ ട്രംപ് ഗുജറാത്തിലെ അഹമ്മദാബാദിലെത്തും. 'ഹൗഡി മോദി' ചടങ്ങ് മാതൃകയില്‍ അഹമ്മദാബാദിലെ മോട്ടേര സ്റ്റേഡിയത്തിൽ ഒരു ലക്ഷത്തിലധികം ജനങ്ങളെ ട്രംപ് അഭിസംബോധന ചെയ്യും. 25ന് രാവിലെ പ്രോട്ടോക്കോൾ അനുസരിച്ച് രാഷ്ട്രപതി ഭവനിൽ സ്വീകരണം നല്‍കും. തുടര്‍ന്ന് ന്യൂഡൽഹിയിലെ യുഎസ് എംബസി സംഘടിപ്പിക്കുന്ന പരിപാടിയിൽ ഇന്ത്യൻ കമ്പനികളുടെ എക്‌സിക്യൂട്ടീവുകളുമായി യുഎസ് പ്രസിഡന്‍റ് കൂടിക്കാഴ്ച നടത്തും.