ന്യൂഡൽഹി: നെറ്റ്ഫ്ലിക്സിന്‍റെ വരാനിരിക്കുന്ന വെബ് സീരീസായ 'ബാഡ് ബോയ് ബില്ല്യണേയർസ്: ഇന്ത്യ'യുടെ റിലീസ് തീയതി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വജ്ര വ്യാപാരി മെഹുൽ ചോക്സി ബുധനാഴ്ച ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസ് നവീൻ ചൗള അധ്യക്ഷനായ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിഷയത്തില്‍ കൂടുതൽ വാദം കേള്‍ക്കുന്നതിനായി ഓഗസ്റ്റ് 28ലേക്ക് മാറ്റി വെച്ചു.
'ബാഡ് ബോയ് ബില്ല്യണേയർസ്: ഇന്ത്യ'; റിലീസ് മാറ്റിവെക്കണമെന്ന് മെഹുൽ ചോക്സി - റിലീസ് മാറ്റിവെക്കണമെന്ന് മെഹുൽ ചോക്സി
ചോക്സിയുടെ കേസിൽ അന്വേഷണം നടക്കുകയാണെന്നും ഈ സാഹചര്യത്തിൽ ഇത്തരത്തിലൊരു സംപ്രേഷണം നടക്കുന്നത് മുൻവിധികൾ സൃഷ്ടിക്കുമെന്നും ഹർജിയിൽ പറയുന്നു
'ബാഡ് ബോയ് ബില്ല്യണേയർസ്: ഇന്ത്യ' എന്ന ഡോക്യുമെന്‍ററി താനുമായി ബന്ധപ്പെട്ടതാണെന്ന് കാണിച്ചാണ് സീരീസ് ഒടിടി പ്ലാറ്റ്ഫോമിലൂടെ പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ വിജയ് അഗർവാൾ വഴി ചോക്സി ഹർജി സമർപ്പിച്ചത്. ചോക്സിയുടെ കേസിൽ അന്വേഷണം നടക്കുകയാണെന്നും ഈ സാഹചര്യത്തിൽ ഇത്തരത്തിലൊരു സംപ്രേഷണം നടക്കുന്നത് മുൻവിധികൾ സൃഷ്ടിക്കുമെന്നും ഹർജിയിൽ പറയുന്നു. അതേസമയം, ഡോക്യുമെന്‍ററിയിൽ വെറും രണ്ട് മിനിറ്റ് മാത്രമാണ് ചോക്സിയെക്കുറിച്ച് പരാമർശിച്ചിട്ടുള്ളതെന്ന് നെറ്റ്ഫ്ലിക്സിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ നീരജ് കിഷൻ കൗൾ അറിയിച്ചു.