ശ്രീനഗർ: ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്‌തിയെ സ്വവസതിയിലേക്ക് മാറ്റി. പൊതു സുരക്ഷാ നിയമപ്രകാരം വീട്ടുതടങ്കൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.
മെഹ്ബൂബ മുഫ്‌തിയെ സ്വവസതിയിലേക്ക് മാറ്റി; വീട്ടുതടങ്കൽ തുടരും - വീട്ടുതടങ്കൽ
മൗലാന ആസാദ് റോഡിലെ താൽകാലിക ജയിലിൽ നിന്നും ഫെയർവ്യൂ ഗുപ്‌കർ റോഡിലുള്ള മെഹബൂബ മുഫ്‌തിയുടെ സ്വവസതിയിലേക്കാണ് മാറ്റിയത്.
മെഹ്ബൂബ മുഫ്‌തിയെ സ്വവസതിയിലേക്ക് മാറ്റി; വീട്ടുതടങ്കൽ തുടരും
2019 ആഗസ്റ്റ് അഞ്ചിനാണ് മുന്‍ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്‌ദുള്ള, ഒമര്‍ അബ്‌ദുള്ള എന്നിവരോടൊപ്പമാണ് മെഹ്ബൂബ മുഫ്‌തി തടവിലായത്. സംസ്‌ഥാനത്ത് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പ്രഖ്യാപിക്കുകയും ചെയ്‌തതിനെ തുടര്‍ന്നാണ് മുതിര്‍ന്ന നേതാക്കളെ തടങ്കലിലാക്കിയത്. ഫാറൂഖ് അബ്‌ദുല്ലയെയും മകൻ ഒമറിനെയും മാർച്ചിൽ മോചിപ്പിച്ചിരുന്നു.