ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധം നടക്കുന്ന അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചതിനെതിരെ പിഡിപി പ്രസിഡന്‍റ് മെഹബൂബ മുഫ്‌തി. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്യുകയായിരുന്നു മെഹബൂബ മുഫ്‌തി. പ്രതിഷേധ സ്ഥലങ്ങളിലെ മുള്ളുകമ്പികളും വയറുകളും കിടങ്ങുകളും എല്ലാവരെയും ഞെട്ടിച്ചു. എന്നാല്‍ കശ്‌മീരിലെ ജനങ്ങള്‍ക്ക് ഇത് പരിചിതമാണെന്നും മെഹ്‌ബൂഹ ട്വീറ്റ് ചെയ്‌തു.
കര്‍ഷകർ പ്രതിഷേധിക്കുന്ന അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചതിനെതിരെ മെഹബൂബ മുഫ്‌തി - ഡല്‍ഹി കര്‍ഷക പ്രതിഷേധം
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മെഹബൂബ മുഫ്‌തി ട്വീറ്റ് ചെയ്‌തു.
കര്‍ഷക പ്രതിഷേധിക്കുന്ന അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചതിനെതിരെ മെഹബൂബ മുഫ്‌തി
കര്‍ഷകരുടെ വേദനയും അപമാനവും മനസിലാക്കുന്നുവെന്നും കര്‍ഷകരോടൊപ്പം നില്‍ക്കുന്നുവെന്നും പിഡിപി പ്രസിഡന്‍റ് പറഞ്ഞു. പ്രതിഷേധിക്കുന്നവരുടെ വികാരം മാനിക്കാതിരിക്കാന്‍ സര്‍ക്കാറിന് കഴിയില്ലെന്നും മെഹബൂബ മുഫ്‌തി കൂട്ടിച്ചേര്‍ത്തു.