കേരളം

kerala

ETV Bharat / bharat

മേഘാലയയിൽ ആയിരത്തിലധികം പേർക്ക് കൊവിഡ്‌

മേഘാലയയിൽ 13 പേർക്ക് കൂടി കൊവിഡ്‌. ആകെ 441 പേർ രോഗമുക്തി നേടി.

By

Published : Aug 7, 2020, 3:43 PM IST

1
1

ഷില്ലോങ്: മേഘാലയയിൽ 13 പേർക്ക് കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ അകെ കൊവിഡ്‌ ബാധിതരുടെ എണ്ണം 1,003 ആയി ഉയർന്നു. 587 പേർ ചികിത്സയിൽ കഴിയുന്നു. പുതിയ കേസുകളിൽ എട്ട് കേസുകൾ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിൽ നിന്നും, രണ്ട് കേസുകൾ റി-ഭോയ് ജില്ലയിലും, വെസ്റ്റ് ഗാരോ ഹിൽസ്, വെസ്റ്റ് ഖാസി ഹിൽസ്, ഈസ്റ്റ് ജയന്തിയ ഹിൽസ് എന്നീ ജില്ലകളിൽ നിന്ന് ഓരോ കേസ് വീതവും റിപ്പോർട്ട് ചെയ്തു.

ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിൽ അഞ്ച് സായുധ സേനാംഗങ്ങൾക്കും, റി ഭോയ് ജില്ലയിൽ രണ്ട് ബി‌എസ്‌എഫ് ഉദ്യോഗസ്ഥർക്കും കൊവിഡ്‌ സ്ഥിരീകരിച്ചു. ഏപ്രിൽ പകുതിയോടെയാണ് സംസ്ഥാനത്ത് ആദ്യത്തെ കൊവിഡ്‌ കേസ് കണ്ടെത്തിയത്. 587 സജീവ കേസുകളിൽ 443 എണ്ണം കിഴക്കൻ ഖാസി ഹിൽസ് ജില്ലയിലാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ വിവിധ സായുധ സേനയിലെ 209 ഉദ്യോഗസ്ഥർ ഉൾപ്പെടുന്നു. റി-ഭോയ് ജില്ലയിൽ 72, വെസ്റ്റ് ഖാസി ഹിൽസിൽ ആറ്, ഈസ്റ്റ് ജയന്തിയ ഹിൽസിൽ 18, വെസ്റ്റ് ജയന്തിയ ഹിൽസിൽ 16, സൗത്ത് വെസ്റ്റ് ഗാരോ ഹിൽസിൽ രണ്ട്‌, വെസ്റ്റ് ഗാരോ ഹിൽസിൽ 28, സൗത്ത് ഗാരോ ഹിൽസിൽ രണ്ട് എന്നിങ്ങനെയാണ് സജീവ കേസുകളുടെ എണ്ണം. 66 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 441 ആയി. അഞ്ച് പേർക്ക് ജീവൻ നഷ്ടമായി. സംസ്ഥാനത്ത് ഇതുവരെ 39,782 സാമ്പിളുകൾ പരിശോധിച്ചുകഴിഞ്ഞു. പുതിയതായി 1,720 സാമ്പിളുകൾ പരിശോധിച്ചു.

ABOUT THE AUTHOR

...view details