കേരളം

kerala

ETV Bharat / bharat

മേഘാലയയില്‍ ആദ്യ കൊവിഡ്-19 സ്ഥിരീകരിച്ചു - ഷില്ലോങ്ങ്

ഷില്ലോങ്ങില്‍ 48 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി കൊണ്‍റാഡ് സാങ്മ പറഞ്ഞു. സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു .

Meghalaya  COVID-19  first  curfew  മേഘാലയ  കൊവിഡ് കേസ്  ഷില്ലോങ്ങ്  മേഘാലയയില്‍ ആദ്യ കൊവിഡ്
മേഘാലയയില്‍ ആദ്യ കൊവിഡ്-19 സ്ഥിരീകരിച്ചു

By

Published : Apr 14, 2020, 10:30 AM IST

മേഘാലയ: ഷില്ലോങ്ങില്‍ ആദ്യ കൊവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആദ്യ കൊവിഡ് കേസാണിത്. ഇതൊടെ ഷില്ലോങ്ങില്‍ 48 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി കൊണ്‍റാഡ് സാങ്മ പറഞ്ഞു. സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാചര്യമില്ല. സര്‍ക്കാര്‍ കാര്യങ്ങള്‍ കൃത്യമായി വിലയിരുത്തുന്നുണ്ടെന്നും സാങ്മ പറഞ്ഞു.

രോഗം സ്ഥിരീകരിച്ച ബെത്തനി ആശുപത്രി അടച്ചിടാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. മാര്‍ച്ച് 22 ന് ശേഷം ആശുപത്രിയില്‍ എത്തിയവർ സംസ്ഥാന സര്‍ക്കാറിന്‍റെ 108 എന്ന നമ്പറില്‍ വിളിച്ച് വിവരം അറിയിക്കണം. ജനങ്ങള്‍ വീടുകളില്‍ തന്ന തുടരുന്നതാണ് ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ സ്വകാര്യ അസംഘടിത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് മൂന്ന് ആഴ്ച്ചത്തേക്ക് 700 രൂപ ധനസഹായം നല്‍കുന്ന പദ്ധതിക്ക് ക്യാബിനെറ്റ് അനുമതി നല്‍കി. 1,20,000 തൊഴിലാളികള്‍ക്കാണ് ഇതിന്‍റെ ഗുണം ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details