മേഘാലയയിൽ 88 പേർക്ക് കൂടി കൊവിഡ് - ഷില്ലോങ് കൊവിഡ് കണക്കുകൾ
ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 64 ആയി

മേഘാലയയിൽ 88 പേർക്ക് കൂടി കൊവിഡ്
ഷില്ലോങ്: മേഘാലയയിൽ 88 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,771 ആയി ഉയർന്നു.ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 64 ആയി. 131 പേർ രോഗ മുക്തി നേട് . ഈസ്റ്റ് ഖാസിഹിൽസ് (50), വെസ്റ്റ് ജയിന്തിയ ഹിൽസ്(26), വെസ്റ്റ് ഗാരോ ഹിൽസ് (10) ഈസ്റ്റ് ജയിന്തിയ ഹിൽസ്, റി ഭോയ് എന്നിവിടങ്ങളിൽ ഓരോ കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്‌തത്. നിലവിൽ 2,434 പേർ ചികിത്സയിൽ തുടരുമ്പോൾ 5,273 പേർ രോഗമുക്തി നേടി. 1.74 ലക്ഷം സാമ്പിളുകൾ ഇതുവരെ പരിശോധനക്കയച്ചു.