ഷില്ലോംഗ്: രാജ്യത്ത് മൂന്നാം ഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനിടെ മേഘാലയയിൽ മെയ് നാല് മുതൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ഭാഗികമായ കർഫ്യൂ മാത്രമാണ് നടപ്പാക്കുക. ഇത് കൂടാതെ നിരവധി ഇളവുകളും ഉപമുഖ്യമന്ത്രി പ്രസ്റ്റോൺ ടിൻസോംഗ് പ്രഖ്യാപിച്ചു.
മേഘാലയയ്ക്ക് ആശ്വാസം; ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ - Meghalaya
മെയ് നാല് മുതൽ സംസ്ഥാനത്ത് ഭാഗിക കർഫ്യൂ.
'ലോക്ക് ഡൗണിന്‍റെ ഭാഗമായി ഏർപ്പെടുത്തിയ പൊതു- മത സമ്മേളനങ്ങൾക്കുള്ള നിരോധനം തുടരും. രാത്രി യാത്രകൾ അനുവദിക്കില്ല. രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ കർഫ്യൂ നിലനിൽക്കും. സർക്കാർ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കാം. ഹാർഡ്‌വെയർ ഷോപ്പുകൾ, ഇലക്ട്രിക്കൽ ഷോപ്പുകൾ എന്നിവക്കും തുറന്ന് പ്രവർത്തിക്കാം. നഗര പ്രദേശങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാം. മദ്യശാലകൾ തുറന്ന് പ്രവർത്തിക്കാം'. അവലോകന യോഗത്തിന് ശേഷം പ്രസ്റ്റോൺ ടിൻസോംഗ് അറിയിച്ചു.
സാമൂഹിക അകലം ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്നും നിർദേശങ്ങൾ ലംഘിച്ചാൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.