ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ ഏറ്റവും വലിയ ലയനം ഇന്ന് നടക്കും. ലയനത്തിൽ പത്ത് ബാങ്കുകൾ ഉൾപ്പെടുന്നു. ലയനത്തോടെ പത്ത് പൊതുമേഖല ബാങ്കുകളുടെ എണ്ണം നാലാകും. ഓറിയന്‍റൽ ബാങ്ക് ഓഫ് കൊമേഴ്‌സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണൽ ബാങ്കുമായി ലയിക്കും. സിൻഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കുമായും, ആന്ധ്ര ബാങ്കും കോർപ്പറേഷൻ ബാങ്കും യൂണിയൻ ബാങ്കുമായും, അലഹാബാദ് ബാങ്ക് ഇന്ത്യൻ ബാങ്കുമായും ലയിക്കും.
രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ വലിയ ലയനം ഇന്ന് - ബാങ്കുകളുടെ വലിയ ലയനം ഇന്ന്
ഓറിയന്‍റൽ ബാങ്ക് ഓഫ് കൊമേഴ്‌സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണൽ ബാങ്കുമായി ലയിക്കും. സിൻഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കുമായും, ആന്ധ്രാ ബാങ്കും കോർപ്പറേഷൻ ബാങ്കും യൂണിയൻ ബാങ്കുമായും, അലഹാബാദ് ബാങ്ക് ഇന്ത്യൻ ബാങ്കുമായും ലയിക്കും.
ബാങ്കുകളുടെ വായ്‌പ വിതരണം വർധിപ്പിക്കുക, സാമ്പത്തിക ശേഷി കൂട്ടുക എന്നിവയാണ് ലയനത്തിന്‍റെ പ്രധാന ലക്ഷ്യങ്ങൾ. ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ലയനം വലിയ പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. ലയനത്തിലൂടെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം 2,500 കോടിയുടെ ലാഭമാണ് പ്രതീക്ഷിക്കുന്നതെന്ന് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയക്‌ടർ രാജ്‌കിരൺ റായ് പറഞ്ഞു.
ലയനവുമായി ബന്ധപ്പെട്ട് വായ്‌പ പ്രക്രിയകളിൽ യാതൊരു മാറ്റവും നടത്തിയിട്ടില്ലെന്നും നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് സ്ഥിതി നിയന്ത്രണ വിധേയമാകുന്നതുവരെ പഴയ രീതികൾ തന്നെ തുടരുമെന്നും അദ്ദേഹം അറിയിച്ചു.