കേരളം

kerala

ETV Bharat / bharat

തഞ്ചാവൂർ ബൃഹദീശ്വരർ ക്ഷേത്രത്തിൽ മെഗാ സമർപ്പണം - തഞ്ചാവൂർ ബൃഹദീശ്വരർ ക്ഷേത്രത്തിൽ മെഗാ സമർപ്പണം

പതിനൊന്നാം നൂറ്റാണ്ടിൽ പ്രശസ്തനായ തമിഴ് രാജാവ് രാജ രാജ ചോളനാണ് ബൃഹദേശേശ്വര ക്ഷേത്രം പണികഴിപ്പിച്ചത്

consecration ceremony  Brihadeeswarar Temple  Thanjavur  Tamil nadu  തഞ്ചാവൂർ ബൃഹദീശ്വരർ ക്ഷേത്രത്തിൽ മെഗാ സമർപ്പണം  തഞ്ചാവൂർ ബൃഹദീശ്വരർ ക്ഷേത്രം
ബൃഹദീശ്വരർ ക്ഷേത്രം

By

Published : Feb 6, 2020, 8:49 AM IST

ചെന്നൈ: തഞ്ചാവൂരിലെ ബൃഹദീശ്വരർ ക്ഷേത്രത്തിൽ മെഗാ സമർപ്പണ ചടങ്ങ് ആരംഭിച്ചു. 23 വർഷങ്ങൾക്ക് ശേഷമാണ് ചടങ്ങ് നടക്കുന്നത്. തമിഴിലും സംസ്കൃതത്തിലും ആചാരപരമായ ചടങ്ങുകൾ നടത്തും. കോടതി ഉത്തരവ് പ്രകാരം 'ഒഡുവർ' സംഘം സമർപ്പണ വേളയിൽ തേവാരം, തിരുവാസകം, തിരുമുരൈ എന്നിവയുൾപ്പടെയുള്ള തമിഴ് ഗീതങ്ങൾ ആലപിക്കും. ഹിന്ദു ചാരിറ്റബിൾ എൻ‌ഡോവ്‌മെന്റുകൾ (എച്ച്ആർ ആൻഡ് സിഇ), പിഡബ്ല്യുഡി, ആരോഗ്യ വകുപ്പ്, പൊലീസ്, ടൂറിസം വകുപ്പ്, തഞ്ചാവൂർ മുനിസിപ്പൽ കോർപ്പറേഷൻ എന്നിവയുൾപ്പെടെയുള്ള സർക്കാർ വകുപ്പുകൾ ഏകോപിപ്പിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പ്രദേശത്ത് സുരക്ഷയ്ക്കായി 5,500ഓളം പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ പ്രവേശിപ്പിച്ചു. പതിനൊന്നാം നൂറ്റാണ്ടിൽ പ്രശസ്തനായ തമിഴ് രാജാവ് രാജ രാജ ചോളനാണ് ബൃഹദേശേശ്വര ക്ഷേത്രം പണികഴിപ്പിച്ചത്. വാസ്തുവിദ്യാ വിസ്മയത്തിന് പേരുകേട്ട ഈ ക്ഷേത്രം 1987ൽ യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രമായി അംഗീകരിച്ചു.

ABOUT THE AUTHOR

...view details