ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള ചർച്ച അവസാനിച്ചു. കേന്ദ്ര സർക്കാരും കർഷകരുമായി ചർച്ചകളിൽ തനിക്ക് പരിഹരിക്കാനായി ഒന്നുമില്ല. കൂടിക്കാഴ്‌ചയിൽ പുതിയ കാർഷിക നിയമത്തോടുള്ള തന്‍റെ എതിർപ്പ് പ്രകടിപ്പിച്ചു. വിഷയത്തിൽ പ്രശ്‌നപരിഹാരം നടത്താൻ ശ്രമിക്കണം. ഇത് പഞ്ചാബിന്‍റെ സമ്പദ്‌വ്യവസ്ഥയെയും രാജ്യസുരക്ഷയെയും ബാധിക്കുന്നതാണെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു. കാർഷിക പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട രണ്ട് കർഷകരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നഷ്‌ടം പരിഹാരവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
കൂടുതൽ വായിക്കാൻ:കര്‍ഷകരുമായുള്ള സര്‍ക്കാരിന്‍റെ രണ്ടാം ഘട്ട ചര്‍ച്ച ഇന്ന്