കാടുകളുടെ സര്‍വ വിജ്ഞാന കോശം. നെറ്റി ചുളിക്കേണ്ട... ഈ വര്‍ഷം പത്മശ്രീ പുരസ്കാരം നേടിയ കര്‍ണാടകത്തിലെ തുളസി ഗൗഡ അറിയപ്പെടുന്നത് ഇങ്ങനെയാണ്. കാടിന്‍റെ മുക്കും മൂലയുമറിഞ്ഞ് കാടിനെ കുറിച്ച് സമാനതകളില്ലാത്ത അറിവ് ആര്‍ജിച്ചിട്ടുണ്ട് ഈ എഴുപത്തിനാലുകാരി.
കാടിന്‍റെ സര്‍വ വിജ്ഞാന കോശമാണ് ഈ തുളസി - കാടിന്‍റെ സര്‍വ വിജ്ഞാന കോശമാണ് ഈ തുളസി
വനവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് പത്മശ്രീ പുരസ്കാരം നേടിയ എഴുപത്തിനാലുകാരി തുളസി ഗൗഡയെ പരിചയപ്പെടാം.
![കാടിന്‍റെ സര്‍വ വിജ്ഞാന കോശമാണ് ഈ തുളസി കാടിന്‍റെ സര്‍വ വിജ്ഞാന കോശമാണ് ഈ തുളസി Meet Tulasi Gowda: The Encyclopedia of Forest and a Padma Shri recipient കാടിന്‍റെ സര്‍വ വിജ്ഞാന കോശമാണ് ഈ തുളസി തുളസി ഗൗഡ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6276333-824-6276333-1583218306456.jpg)
ജീവിതം മുഴുവൻ കാടിനു വേണ്ടിയും പുതിയ കാടുകള്‍ സൃഷ്ടിക്കാനും മാത്രമായി ഉഴിഞ്ഞുവച്ചതിനാല്‍ രാജ്യം ഇക്കൊല്ലം പത്മശ്രീ നല്‍കിയാണ് തുളസി ഗൗഡയെ ആദരിച്ചത്. താൻ ജീവിക്കുന്ന ചുറ്റുപാട് പോലും കാടാക്കി മാറ്റിയ തുളസി ഗൗഡ യഥാര്‍ത്ഥത്തില്‍ ഒരു നാടോടി പരിസ്ഥിതി പ്രവര്‍ത്തകയാണ്. ഹാലക്കി ഗോത്രത്തിലാണ് തുളസി ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം ഇല്ലെങ്കിലും കാടിനെ കുറിച്ചുള്ള ഗൗഡയുടെ അഗാധമായ അറിവ് വനം വകുപ്പ് ജോലി ലഭിക്കാൻ കാരണമായി. അന്നുമുതല്‍ ഇന്നുവരെ തുളസി നടത്തിയ വന വത്കരണ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കർണാടക സംസ്ഥാന രാജ്യോത്സവ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങള്‍ തുളസിയെ തേടിയെത്തുകയും ചെയ്തു.
ഇന്ന് വനം വകുപ്പ് ജോലിയില്‍ നിന്ന് വിരമിച്ചെങ്കിലും തുളസി മരങ്ങള്‍ നട്ടുപിടിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അങ്കോള താലൂക്കിൽ മാത്രം ഇവര്‍ ഒരു ലക്ഷം മരങ്ങളാണ് ഒറ്റയ്ക്ക് നട്ടുപിടിപ്പിച്ചത്. പക്ഷേ തുളസി ഗൗഡയ്ക്ക് ഇന്ന് ഒരു വിഷമം മാത്രമാണ് ഉള്ളത്. സംസ്ഥാനത്ത് വികസനത്തിന്‍റെ പേരില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വ്യാപക വന നശീകരണത്തിന് കാരണമാകുന്നു...