കൊവിഡ് ബാധിതരെ ചികിത്സിച്ച മെഡിക്കല്‍ വിദ്യാർഥിയെ മരിച്ച നലയില്‍ കണ്ടെത്തി - കൊവിഡ് 19 വാർത്ത
ചെന്നൈ കില്‍പ്പാക്ക് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൗസ് സർജനായ പ്രദീപ (22) ആണ് മരിച്ചത്.
ചെന്നൈ: കൊവിഡ് 19 ബാധിതരെ ചികിത്സിച്ചിരുന്ന മെഡിക്കല്‍ വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പൂർ സ്വദേശിനി പ്രദീപ (22) ആണ് മരിച്ചത്. ചെന്നൈ കില്‍പ്പാക്ക് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൗസ് സർജനായിരുന്നു പ്രദീപ. വൈറസ് ബാധിതരെ ചികിത്സിക്കേണ്ടതിനാല്‍ ഏപ്രില്‍ 14-ാം തീയതി മുതല്‍ വിദ്യാർഥി ഹോസ്‌റ്റല്‍ മുറിയില്‍ കഴിയുകയാണ്. വെള്ളിയാഴ്‌ച്ച സഹപാഠികൾ വിളിച്ചിട്ടും കതക് തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലത്ത് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അതേസമയം വിദ്യാർഥിയുടെ മരണത്തില്‍ തമിഴ്‌നാട് സർക്കാർ അന്വേഷണം ആരംഭിച്ചു. അതേസമയം പ്രദീപയുടെ സേവനം ലഭ്യമായ രോഗികൾക്ക് ആർക്കും കൊവിഡ് ഉണ്ടായിരുന്നില്ലെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വസന്തമണി പറഞ്ഞു. കഴിഞ്ഞ മാർച്ച് 18 മുതല്‍ അവർ ആശുപത്രിയില്‍ ഹൗസ് സർജനായി ജോലി നോക്കി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.