ന്യൂഡൽഹി: ഇരുപത്തിയാറുകാരിയായ മെഡിക്കൽ വിദ്യാർത്ഥിനി കസ്തൂർബ ഗാന്ധി ആശുപത്രിയുടെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ യുവതി തന്‍റെ ശരീരത്തിൽ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട് . ആത്മഹത്യാക്കുറിപ്പ് സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു.
മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റലിൽ മരിച്ച നിലയിൽ - കസ്തൂർബ ഗാന്ധി ആശുപത്രി
രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ യുവതി തന്‍റെ ശരീരത്തിൽ സിറിഞ്ച് ഉപയോഗിച്ച് കുത്തിവച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി
![മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റലിൽ മരിച്ച നിലയിൽ Medical student found dead in hostel room in Delhi മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റലിൽ മരിച്ച നിലയിൽ Medical student found dead കസ്തൂർബ ഗാന്ധി ആശുപത്രി Kasthurba Gandhi Hospital](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5222611-276-5222611-1575090274234.jpg)
Medical student
തെലങ്കാന സ്വദേശിയായ വിദ്യാർത്ഥി തന്‍റെ മരണത്തിൽ കുടുംബത്തോട് മാപ്പ് പറഞ്ഞിട്ടുണ്ട്. കുറച്ചുനാൾ മുമ്പ് ഉണ്ടായ മുത്തശ്ശിയുടെ മരണത്തിൽ പെൺകുട്ടി വിഷാദത്തിലായിരുന്നുവെന്ന് പെൺകുട്ടിയുടെ ബന്ധു പൊലീസിനോട് പറഞ്ഞു. നവംബർ 22ന് മരിച്ച മുത്തശ്ശിയെ കാണാൻ വിദ്യാർത്ഥി തെലങ്കാനയിൽ എത്തിയതായി വിദ്യാർത്ഥിയുടെ കുടുംബം പറഞ്ഞു. ജാമ മസ്ജിദ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.