ഗുവാഹത്തി: പിപിഇ കിറ്റുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങൾ ചൈനയിൽ നിന്ന് ഗുവാഹത്തിയിൽ എത്തി. 50,000 പിപിഇ കിറ്റുകൾ ഉൾപ്പെടുന്ന മെഡിക്കല്‍ ഉപകരണങ്ങളാണ് ബ്ലൂ ഡാർട്ട് എയർ കാർഗോ വഴി ബുധനാഴ്‌ച സംസ്ഥാനത്ത് എത്തിയത്. രാജ്യത്ത് കൊവിഡ് 19 വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് ചൈനയിലെ ഗ്വാങ്‌ഷോ മേഖലയില്‍ നിന്ന് കൂടുതല്‍ മെഡിക്കല്‍ ഉപകരണങ്ങൾ എത്തിച്ചത്.
ചൈനയിൽ നിന്നുള്ള മെഡിക്കൽ ഉപകരണങ്ങൾ ഗുവാഹത്തിയിലെത്തി - കൊവിഡ് 19
50,000 പിപിഇ കിറ്റുകൾ ഉൾപ്പെടുന്ന മെഡിക്കല്‍ ഉപകരണങ്ങളാണ് ബുധനാഴ്‌ച വ്യോമ മാര്‍ഗം ഗുവാഹത്തിയിൽ എത്തിയത്.
![ചൈനയിൽ നിന്നുള്ള മെഡിക്കൽ ഉപകരണങ്ങൾ ഗുവാഹത്തിയിലെത്തി PPE kits Medical good in India COVID-19 lockdown coronavirus outbreak coronavirus scare പിപിഇ കിറ്റുകൾ ഗുവാഹത്തി കൊവിഡ് 19 ചൈന](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6809290-416-6809290-1587000817765.jpg)
ചൈനയിൽ നിന്നുള്ള പിപിഇ കിറ്റുകൾ ഗുവാഹത്തിയിലെത്തി
ഗുവാഹത്തിയിൽ എത്തിയ കാര്‍ഗോ വിമാനം തുടര്‍ന്ന് കൊൽക്കത്തയിലേക്കും ഡല്‍ഹിയിലേക്കും പോകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. അസമില്‍ ഇതുവരെ 33 കൊവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ഇതുവരെ കൊവിഡ് ബാധിച്ച് ഒരാൾ മരിക്കുകയും ചെയ്‌തു.