ന്യൂഡൽഹി: ആരോഗ്യ പരിഷ്കാരങ്ങൾക്കായുള്ള ധനമന്ത്രി നിർമ്മല സീതാരാമന്‍റെ നടപടികളെ സ്വാഗതം ചെയ്ത് മെഡിക്കൽ ഫ്രറ്റേണിറ്റി. രാജ്യത്തുടനീളമുള്ള ആരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിലും ഭാവിയിൽ ഉണ്ടാകാൻ പോകുന്ന ഏത് സാഹചര്യത്തേയും നേരിടാൻ ഇന്ത്യയെ സജ്ജമാക്കുന്നതിനും ഇവ വളരെയധികം സഹായകമാകുമെന്നാണ് മെഡിക്കൽ ഫ്രറ്റേണിറ്റി പറയുന്നത്.
പൊതുജനാരോഗ്യ ലാബുകൾക്കായും എല്ലാ ജില്ലാതല ആശുപത്രികളിലും പകർച്ചവ്യാധി തടയുന്നതിനുള്ള ബ്ലോക്കുകൾ ഒരുക്കാനും ഫണ്ട് അനുവദിച്ച സർക്കാർ തീരുമാനം പ്രശംസനീയമാണ്. രാജ്യത്ത് ആരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഭാവിയിൽ കൊവിഡിനോട് സമാനമായ മറ്റൊരു സാഹചര്യം വന്നാൽ അതിനായി രാജ്യത്തെ ഒരുക്കുന്നതിനും ഇവ സഹായകമാകുമെന്ന് ഫെഡറേഷൻ ഓഫ് റെസിഡന്‍റ് ഡോക്ടർ അസോസിയേഷൻ ഇന്ത്യയുടെ പ്രസിഡന്‍റ് ഡോ. ശിവാജി ദേവ് ബർമാൻ പറഞ്ഞു.