കേരളം

kerala

ETV Bharat / bharat

പ്രളയത്തിൽ ഒറ്റപെട്ടുപോയ 13 ഗ്രാമങ്ങൾക്ക് വേണ്ട സഹായം എത്തിക്കുമെന്ന് അമിത് ഷാ - rajyasabha

ഹെലികോപ്റ്ററുകൾ വഴി ആവശ്യമായ സാധനങ്ങളും വൈദ്യസഹായവും ലഭ്യമാക്കുമെന്ന് ഷാ രാജ്യസഭയിൽ പറഞ്ഞു.

Medical assistance being provided to 13 villages cut off due to Uttarakhand glacier incident: Shah  പ്രളയത്തിൽ ഒറ്റപെട്ടുപോയ 13 ഗ്രാമങ്ങൾക്ക് വേണ്ട സഹായം എത്തിക്കുമെന്ന് അമിത് ഷാ  അമിത് ഷാ  ന്യൂഡൽഹി  ഉത്തരാഖണ്ഡ്  delhi  rajyasabha  uthrakhand flood
പ്രളയത്തിൽ ഒറ്റപെട്ടുപോയ 13 ഗ്രാമങ്ങൾക്ക് വേണ്ട സഹായം എത്തിക്കുമെന്ന് അമിത് ഷാ

By

Published : Feb 9, 2021, 4:15 PM IST

ന്യൂഡൽഹി: ഉത്തരാഖണ്ഡ് പ്രളയത്തിൽ ഒറ്റപെട്ടുപോയ 13 ഗ്രാമങ്ങൾക്ക് വേണ്ട സഹായം എത്തിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യ സഭയിൽ പറഞ്ഞു. ഹെലികോപ്റ്ററുകൾ വഴി ആവശ്യമായ സാധനങ്ങളും വൈദ്യസഹായവും ലഭ്യമാക്കുമെന്ന് ഷാ പറഞ്ഞു.

ഹിമപാതത്തെ തുടർന്നുണ്ടായ പ്രളയത്തിൽ ഈ ഗ്രാമങ്ങളെ ബന്ധിപ്പിച്ചിരുന്ന പാലം ഒലിച്ചു പോയിരുന്നു. ഇങ്ങനെ അഞ്ച് പാലങ്ങളാണ് പ്രളയത്തിൽ ഒലിച്ചു പോയതെന്ന് ആഭ്യന്തര മന്ത്രി രാജ്യസഭയെ അറിയിച്ചു. ദുരിത ബാധിത പ്രദേശങ്ങളിലെ വൈദ്യുതി പുനഃസ്ഥാപിക്കാനുളള ശ്രമം നടന്നു വരുന്നതായി അദ്ദേഹം പറഞ്ഞു. പൂർണമായും തകർന്ന അഞ്ച് പാലങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൊതുമരാമത്ത് വകുപ്പും (പിഡബ്ല്യുഡി) ബോർഡർ റോഡ്‌സ് ഓർഗനൈസേഷനും (ബിആർഒ) ആരംഭിച്ചതായും ഷാ രാജ്യസഭയെ അറിയിച്ചു.

“ആഭ്യന്തര മന്ത്രാലയത്തിന്‍റെ രണ്ട് കൺട്രോൾ റൂമുകളും സ്ഥിതി 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ടെന്നും, സാധ്യമായ എല്ലാ സഹായങ്ങളും സംസ്ഥാനത്തിന് നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഐടിബിപിയുടെ 450 ജവാൻമാർ, എൻ‌ഡി‌ആർ‌എഫിന്‍റെ അഞ്ച് ടീമുകൾ, ഇന്ത്യൻ ആർമിയുടെ എട്ട് ടീമുകൾ, ഒരു നേവി ടീം, ഇന്ത്യൻ വ്യോമസേനയുടെ (ഐ‌എ‌എഫ്) അഞ്ച് ഹെലികോപ്റ്ററുകൾ എന്നിവ ഡി‌ആർ‌ഡി‌ഒയ്‌ക്കൊപ്പം തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ഹരിദ്വാർ വരെ അളകനന്ദയിലും ഗംഗാ തടത്തിലും വിന്യസിച്ചിരിക്കുന്ന കേന്ദ്ര ജല കമ്മിഷന്‍റെ എല്ലാ ഉദ്യോഗസ്ഥരും അതീവ ജാഗ്രതയിലാണെന്നും.രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി ജില്ലാ ഭരണകൂടം, പൊലീസ്, ദുരന്ത നിവാരണ വകുപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഷാ അറിയിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ എട്ട് ആംബുലൻസുകളുള്ള ഏഴ് മെഡിക്കൽ ടീമുകൾ, ചീഫ് മെഡിക്കൽ ഓഫീസർ, അഞ്ച് ഹെലികോപ്റ്ററുകൾ എന്നിവ വിന്യസിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

ഫെബ്രുവരി 7 ന് രാവിലെ 10 മണിയോടെ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ പ്രളയമുണ്ടായത്

ABOUT THE AUTHOR

...view details