യോഗി ആദിത്യനാഥിന്‍റെ സന്ദര്‍ശനത്തിനിടെ മാധ്യമപ്രവർത്തകരെ ആശുപത്രിയിൽ പൂട്ടിയിട്ടതായി ആരോപണം - ജില്ലാ ആശുപത്രി സന്ദര്‍ശനം
മുഖ്യമന്ത്രിയുടെ സന്ദര്‍ശനം കഴിയുന്നത് വരെ മാധ്യമപ്രവർത്തകരെ ആശുപത്രിയുടെ എമര്‍ജന്‍സി വാര്‍ഡില്‍ പൂട്ടിയിട്ടതായും വാര്‍ഡിന് പുറത്ത് പൊലീസിനെ കാവൽ നിർത്തിയെന്നുമാണ് ആരോപണം.
ലക്‌നൗ : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൊറാദാബാദ് ജില്ലാ ആശുപത്രി സന്ദര്‍ശിക്കുന്നതിനിടെ മാധ്യമപ്രവർത്തകരെ പൂട്ടിയിട്ടതായി ആരോപണം. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം കഴിയുന്നത് വരെ മാധ്യമപ്രവർത്തകരെ ആശുപത്രിയുടെ എമര്‍ജന്‍സി വാര്‍ഡില്‍ പൂട്ടിയിട്ടതായും വാര്‍ഡിന് പുറത്ത് പൊലീസിനെ കാവൽ നിർത്തിയെന്നുമാണ് ആരോപണം ഉയർന്നിരിക്കുന്നത്. ജില്ലാ മജിസ്‌ട്രേറ്റ് രാകേഷ് കുമാറിന്‍റെ നിര്‍ദേശപ്രകാരം മുഖ്യമന്ത്രിയെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിവാക്കാനാണ് ഇത്തരത്തിൽ നടപടി എടുത്തത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷം ജില്ലാ മജിസ്‌ട്രേറ്റ് തന്നെയാണ് വാതില്‍ തുറന്ന് നൽകിയത്. എന്നാൽ മജിസ്‌ട്രേറ്റ് ആരോപണം തള്ളികളഞ്ഞു. മുഖ്യമന്ത്രിയുടെ സന്ദര്‍ശന സമയത്ത് മാധ്യമപ്രവര്‍ത്തകര്‍ വാര്‍ഡിനുള്ളില്‍ ഉണ്ടായതായും മുഖ്യമന്ത്രിക്കൊപ്പം വാർഡിൽ പോകരുതെന്നുമാണ് പറഞ്ഞതെന്നും ജില്ലാ മജസിട്രേറ്റ് ട്വീറ്റ് ചെയ്‌തു.