ന്യൂഡൽഹി: വിദേശകാര്യ മന്ത്രാലയത്തിലെ ജോയിൻ്റ് സെക്രട്ടറി ലെവൽ ഉദ്യോഗസ്ഥൻ ഇന്ത്യ-ചൈന കോർപ്‌സ് കമാൻഡർ ലെവൽ ചർച്ചയുടെ ഭാഗമാകും. ഇന്ന് രാവിലെ 11 മുതൽ കിഴക്കൻ ലഡാക്കിലെ മോൾഡോയിൽ ചർച്ച നടക്കും. ആദ്യമായാണ് ഒരു വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ ഇരു സൈന്യങ്ങളും തമ്മിലുള്ള ലെഫ്റ്റനൻ്റ് ജനറൽ ലെവൽ സൈനിക ചർച്ചയിൽ പങ്കെടുക്കുന്നത്. ചൈനയിൽ നിന്ന് വിദേശകാര്യ മന്ത്രാലയ പ്രാതിനിധ്യം ഉണ്ടാകില്ല. യഥാർത്ഥ നിയന്ത്രണ രേഖയുടെ (എൽ.എസി) രൂപരേഖ കൃത്യമായി നിർവചിക്കുന്നതിലാണ് പ്രധാന ചർച്ച.
ഇന്ത്യ-ചൈന കോർപ്‌സ് കമാൻഡർ ലെവൽ ചർച്ച; വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ ഭാഗമാകും - ന്യൂഡൽഹി
ഇന്ന് രാവിലെ 11 മുതൽ കിഴക്കൻ ലഡാക്കിലെ മോൾഡോയിൽ ഇന്ത്യ-ചൈന കോർപ്‌സ് കമാൻഡർ ലെവൽ ചർച്ച നടക്കും. ആദ്യമായാണ് ഒരു വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ ഇരു സൈന്യങ്ങളും തമ്മിലുള്ള ലെഫ്റ്റനൻ്റ് ജനറൽ ലെവൽ സൈനിക ചർച്ചയിൽ പങ്കെടുക്കുന്നത്.
കമാൻഡർ ലെഫ്റ്റനൻ്റ് ജനറൽ ഹരേന്ദർ സിംഗ് ഇന്ത്യൻ സൈനിക പ്രതിനിധി സംഘത്തെ നയിക്കും. പി.എൽ.എയുടെ സൗത്ത് സിൻജിയാങ് മിലിട്ടറി ഡിസ്ട്രിക്‌ട് കമാൻഡർ മേജർ ജനറൽ ലിൻ ലിയു ചൈനീസ് ടീമിനെയും നയിക്കും. ഇന്ത്യൻ സൈനിക താവളമായ ചുഷുലിന് കുറുകെയുള്ള പി.എൽ.എ താവളമാണ് മോൾഡോ. കോർപ്‌സ് കമാൻഡർമാർ ലെവൽ ചർച്ച നടക്കുന്നത് ഇത് ആറാം തവണയാണ്. ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ ഒരു സൗഹൃദ കരാർ ഉണ്ടാക്കുന്നതിൽ ഇതുവരെ ഇരുവരും പരാജയപ്പെട്ടു. അതേസമയം ഇരു രാജ്യങ്ങളും അതിർത്തിയിൽ 1,00,000 സൈനികരെ അണിനിരത്തിയിട്ടുണ്ട്.