ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന മന്ത്രാലയത്തിലെ മറ്റ് ജീവനക്കാരോട് 14 ദിവസത്തെ സെല്‍ഫ് ക്വാറന്‍റൈനില്‍ പോകാന്‍ നിര്‍ദേശിച്ചു. മന്ത്രാലയത്തിലെ നിയമവിഭാഗത്തിൽ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനും സെൻട്രൽ യൂറോപ്പ് ഡിവിഷനിലെ ഒരു കൺസൾട്ടന്‍റിനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് - വിദേശകാര്യ മന്ത്രാലയം
മന്ത്രാലയത്തിലെ നിയമവിഭാഗത്തിൽ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനും സെൻട്രൽ യൂറോപ്പ് ഡിവിഷനിലെ ഒരു കൺസൾട്ടന്‍റിനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സിഇ ഡിവിഷനിലെ എല്ലാ ജീവനക്കാരോടും ലീഗല്‍ ഓഫീസറുമായി നേരിട്ട് ബന്ധപ്പെട്ട എല്ലാവരോടും ക്വാറന്‍റൈനില്‍ പോകാൻ നിര്‍ദേശിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പിടിപെട്ട സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്താനുള്ള നിര്‍ദേശമാണ് മന്ത്രാലയം നല്‍കിയിരിക്കുന്നത്. ഓഫീസുകളിലുൾപ്പെടെ അണുനശീകരണവും നടത്തി.
കേന്ദ്ര സർക്കാരിന്‍റെ വന്ദേ ഭാരത് ദൗത്യത്തിലൂടെ രാജ്യത്തിന് പുറത്തുകുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ വലിയ രീതിയില്‍ പങ്കാളികളായവരാണ് വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍. ഇതിനോടകം 50,000 പ്രവാസികളെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരികെ എത്തിച്ചു. ജൂൺ 13നകം 1,00,000 ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ എംഎഎ ഏകോപിപ്പിക്കുന്നുണ്ട്. മാർച്ച് 16 മുതൽ എംഇഎയുടെ കൊറോണ വൈറസ് കൺട്രോൾ റൂം മുഴുവൻ സമയവും പ്രവർത്തിക്കുന്നു. കൺട്രോൾ റൂമിലേക്ക് മെയ് 28 വരെ 22,500 ൽ അധികം കോളുകളും 60,000 ഇ-മെയിലുകളും വന്നിട്ടുണ്ട്.