കേരളം

kerala

ETV Bharat / bharat

തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മായാവതി - loksabha election

2014 ലെ തെരഞ്ഞെടുപ്പിൽ ബിഎസ്പി 503 ലോക്സഭാ സീറ്റുകളിൽ മത്സരിച്ചിരുന്നെങ്കിലും 5 ശതമാനം വോട്ട് മാത്രമാണ് നേടിയത്.

മായാവതി

By

Published : Mar 16, 2019, 3:22 PM IST

ലഖ്‌നൗ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങില്ലെന്നും പാർട്ടിയുടെ വിജയമാണ് തന്‍റെ ലക്ഷ്യമെന്നും ബിഎസ്പി നേതാവ് മായാവതി. ഏപ്രിൽ രണ്ടിന് ഒഡീഷാ തലസ്ഥാനമായ ഭുഭനേശ്വറിൽ വച്ച് പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മായാവതി തുടക്കം കുറിക്കും. മുലായം സിംഗ് യാദവ് ഉൾപ്പെടയുള്ള സമാജ് വാദി പാർട്ടി നേതാക്കൾക്ക് വേണ്ടിയും മായാവതി ഇത്തവണ പ്രചാരണത്തിനിറങ്ങുന്നുണ്ട്.

ഡിംപ്ൾ യാദവ്, ധർമേന്ദ്ര യാദവ്, അക്ഷയ യാദവ് തുടങ്ങിയവർ മത്സരിക്കുന്ന കണ്വജ്, ബദൗൻ, ഫിറോസ് ബാദ് തുടങ്ങിയ മണ്ഡലങ്ങളിൽ നടക്കുന്ന പ്രചാരണ റാലിയിലും മായാവതി പങ്കെടുക്കും. മായാവതി മത്സരിക്കണമെന്ന് ബുധനാഴ്ച നടന്ന പാര്‍ട്ടി യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ഒരേയൊരു താരപ്രചാരക താനാണെന്നും ഒരു മണ്ഡലത്തിലേക്ക് മാത്രമായി തന്‍റെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്താന്‍ ആവില്ലെന്നുമായിരുന്നു മായാവതിയുടെ പ്രതികരണം.

ABOUT THE AUTHOR

...view details