ലക്നൗ:രാജസ്ഥാനിലെ കോട്ടയിൽ ജെ.കെ ലോൺ ആശുപത്രിയിൽ നൂറിലധികം കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ മൗനത്തെ വിമർശിച്ച് ബി.എസ്.പി അധ്യക്ഷ മായാവതി.
കോട്ടയിലെ ശിശുമരണം; പ്രിയങ്ക ഗാന്ധിയെ വിമർശിച്ച് മായാവതി - കോട്ടയിലെ ശിശുമരണം
ഉത്തർപ്രദേശ് പോലെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമാണെങ്കിൽ പ്രിയങ്ക ഗാന്ധി ആശുപത്രിയിൽ മരിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ സന്ദർശിക്കാൻ എത്തുമായിരുന്നുവെന്ന് മായാവതി
കോട്ടയിൽ നൂറിലധികം നവജാത ശിശുക്കൾ മരിച്ചിട്ടും കോൺഗ്രസ് ജനറൽ സെക്രട്ടറി മൗനം തുടരുന്നത് ദുഃഖകരമാണ്. ഉത്തർപ്രദേശ് പോലെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമാണെങ്കിൽ പ്രിയങ്ക ഗാന്ധി ആശുപത്രിയിൽ മരിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ സന്ദർശിക്കാൻ എത്തുമായിരുന്നു. ശിശു മരണങ്ങൾ സംഭവിച്ചത് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന്‍റെ പിടിപ്പുകേട് മൂലമായതിനാലാണ് പ്രിയങ്ക പ്രതികരിക്കാതിരിക്കുന്നതെന്നും മായാവതി പറഞ്ഞു. കോട്ടയിൽ ശിശുമരണങ്ങൾ തുടരുകയാണ്. അതിനെ നിരുത്തരവാദിത്വപരമായാണ് സർക്കാർ സമീപിക്കുന്നതെന്നും മായാവതി വിമർശിച്ചു.