ലക്‌നൗ: വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കുന്നതിന് യുപി സര്‍ക്കാരിനോട് പണം അവശ്യപ്പെട്ട രാജസ്ഥാന്‍ സര്‍ക്കാരിന്‍റെ നടപടി തികച്ചും മനുഷത്വരഹിതമെന്ന് ബിഎസ്‌പി അധ്യക്ഷ മായാവതി. ഒരു വശത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ വിദ്യാര്‍ഥികളെ എത്തിക്കാന്‍ പണം ആവശ്യപ്പെടുന്നു മറുവശത്ത് അതിഥി തൊഴിലാളികളെ എത്തിക്കാന്‍ സൗജന്യമായി ബസുകള്‍ ഏര്‍പ്പാടാക്കുന്നു. ഇത് എന്ത് രാഷ്ട്രീയമാണെന്ന് മായാവതി ട്വീറ്റ് ചെയ്‌തു. ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജസ്ഥാനിലെ കോട്ടയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ ആഗ്ര, ഝാസി എന്നിവിടങ്ങളിലേക്ക് എത്തിക്കുന്നത് രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് 36 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അതിഥി തൊഴിലാളികളുടെ പ്രശ്‌നത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും മായാവതി കുറ്റപ്പെടുത്തി.
രാജസ്ഥാന്‍ സര്‍ക്കാരിന്‍റേത് മനുഷത്വരഹിത നയമെന്ന് മായാവതി - രാജസ്ഥാന്‍
ലോക്ക്‌ഡൗണിനെ തുടര്‍ന്ന് രാജസ്ഥാനില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ എത്തിക്കാന്‍ യുപി സര്‍ക്കാരിനോടെ 36 ലക്ഷം രൂപ ആവശ്യപ്പെട്ടു.
രാജസ്ഥാന്‍ സര്‍ക്കാരിന്‍റേത് മനുഷത്വരഹിത നയമെന്ന് മായാവതി
പശ്ചിമ ബംഗാളില്‍ ഉംപുന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് വലിയ തോതിലുള്ള നാശനഷ്ടമാണുണ്ടായത്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് വേണ്ട പിന്തുണ നല്‍കണണെന്നും മായാവതി പറഞ്ഞു.