ന്യൂഡൽഹി: ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ 11 നിയമസഭാ സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ബിഎസ്പി നേതാവ് മായാവതി. സമാജ് വാദി പാർട്ടിയുമായുള്ള സഖ്യത്തില്‍ നിന്ന് വേർപിരിഞ്ഞ ശേഷമാണ് മായാവതിയുടെ പ്രഖ്യാപനം. എന്നാല്‍ സമാജ് വാദി പാർട്ടിയുമായുള്ള സഖ്യം വേർപിരിഞ്ഞത് ശാശ്വതമല്ലെന്നും മായാവതി വ്യക്തമാക്കി.
തോല്‍വി പാഠമായി: ഉപതെരഞ്ഞെടുപ്പില്‍ മായാവതി തനിച്ച് മത്സരിക്കും
സമാജ് വാദി പാർട്ടിയുടെ വോട്ട് ബാങ്കായിരുന്ന യാദവ സമുദായത്തില്‍ നിന്ന് പാർട്ടിക്ക് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. പ്രമുഖരായ സ്ഥാനാർഥികൾ പോലും പരാജയപ്പെട്ടു. ഇപ്പോൾ ഞങ്ങൾ പിരിയുന്നത് താല്‍ക്കാലികമാണെന്നും മായാവതി പറഞ്ഞു.
അഖിലേഷ് യാദവിനൊപ്പം സഖ്യം ചേർന്ന് ദേശീയ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും പരാജയം നേരിടുകയും ചെയ്ത സാഹചര്യത്തിലാണ് പ്രഖ്യാപനം. സമാജ് വാദി പാർട്ടിയുടെ വോട്ട് ബാങ്കായിരുന്ന യാദവ സമുദായത്തില്‍ നിന്ന് പാർട്ടിക്ക് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. പ്രമുഖരായ സ്ഥാനാർഥികൾ പോലും പരാജയപ്പെട്ടു. ഇപ്പോൾ ഞങ്ങൾ പിരിയുന്നത് താല്‍ക്കാലികമാണ്. അഖിലേഷ് യാദവ് അദ്ദേഹത്തിന്‍റെ രാഷ്ട്രീയത്തില്‍ വിജയിച്ചാല്‍ ഒന്നിച്ചുപോരാടുമെന്നും മായാവതി വ്യക്തമാക്കി. ബിഎസ്പി ഒറ്റയ്ക്ക് മത്സരിച്ചാല്‍ സമാജ് വാദി പാർട്ടിയും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അഖിലേഷ് യാദവും വ്യക്തമാക്കിയിട്ടുണ്ട്.