ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അസംഗഡ് കേസില്‍ 12 പേരെ അറസ്റ്റ് ചെയ്‌ത നടപടിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച് മായാവതി. അസംഗഡിലെ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അടിയന്തര നടപടിയെടുത്ത മുഖ്യമന്ത്രിയെ പ്രശംസിക്കുകയും ഭാവിയിലും സ്‌ത്രീകള്‍ക്കെതിരെയുള്ള കേസുകളില്‍ സമാനമായ നടപടിയെടുത്താല്‍ നന്നായിരിക്കുമെന്നും ബിഎസ്‌പി നേതാവ് മായാവതി ട്വീറ്റ് ചെയ്‌തു. ദളിത് പെണ്‍കുട്ടിക്കോ അല്ലെങ്കില്‍ മറ്റേതെങ്കിലും മതത്തിലെ പെണ്‍കുട്ടിക്കോ അസംഗഡില്‍ നിന്നോ അല്ലെങ്കില്‍ മറ്റ് ജില്ലകളില്‍ നിന്നോ എവിടെ നിന്നുമായികൊള്ളട്ടെ പീഡനത്തിനിരയാവുന്ന പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും മായാവതി മറ്റൊരു ട്വീറ്റില്‍ അഭിപ്രായപ്പെട്ടു.
അസംഗഡ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്‌ത നടപടിയില്‍ മുഖ്യമന്ത്രിയെ പ്രശംസിച്ച് മായാവതി - ബിഎസ്‌പി
ബുധനാഴ്‌ച അസംഗഡ് ഗ്രാമത്തില്‍ ദളിത് പെണ്‍കുട്ടികളെ പ്രദേശത്തെ മുസ്ലീം വിഭാഗക്കാര്‍ പീഡനത്തിനിരയാക്കിയിരുന്നു. ദളിത് വിഭാഗക്കാര്‍ പ്രതിഷേധിച്ചതോടെ ഇവരെ പ്രതികള്‍ മര്‍ദിച്ചു. കേസില്‍ 12 പേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്‌തത്
അസംഗഡ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്‌ത നടപടിയില്‍ മുഖ്യമന്ത്രിയെ പ്രശംസിച്ച് മായാവതി
ബുധനാഴ്‌ച അസംഗഡ് ഗ്രാമത്തിലെ ദളിത് പെണ്‍കുട്ടികളെ പ്രദേശത്തെ മുസ്ലീങ്ങള്‍ പീഡനത്തിനിരയാക്കിയിരുന്നതായി പൊലീസ് വ്യക്തമാക്കി. ഇതിനെതിരെ ദളിത് പ്രദേശവാസികള്‍ പ്രതിഷേധിച്ചതോടെ ഇവരെ പ്രതികള്‍ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് 9 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 10 പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്ന് പൊലീസ് സുപ്രണ്ട് ത്രിവേണി സിങ് വ്യക്തമാക്കി.