ലക്നൗ : സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും സംസ്ഥാന പൊലീസിനെയും സന്ദർശിക്കണമെന്ന് ബഹുജൻ സമാജ് പാർട്ടി മേധാവി മായാവതി അഭ്യർഥിച്ചു. യുപി അടക്കം രാജ്യത്തുടനീളം ഇത്തരം ക്രൂരമായ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജനങ്ങള്‍ നിയമത്തെ ഭയക്കുന്ന അവസ്ഥ ഉണ്ടാക്കണം. മാത്രമല്ല, നിശ്ചയിച്ച സമയത്തുതന്നെ കുറ്റവാളികളെ സര്‍ക്കാര്‍ തൂക്കിലേറ്റണം. ശിക്ഷാ വിധികള്‍ കൃത്യമായി നടപ്പിലാക്കാന്‍ കഴിയുന്ന നിയമം കൊണ്ടുവരണമെന്നും മായാവതി പറഞ്ഞു.ഹൈദരാബാദ് പൊലീസിന്‍റെ നടപടിയില്‍ നിന്ന് ഉത്തര്‍പ്രദേശ്, ഡല്‍ഹി പൊലീസ് പ്രചോദനം ഉള്‍ക്കൊള്ളണമെന്നും മായാവതി ആവശ്യപ്പെട്ടു.
ജനങ്ങള്‍ നിയമത്തെ ഭയക്കുന്ന അവസ്ഥ ഉണ്ടാക്കണമെന്ന് മായാവതി - സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിൽ
ശിക്ഷാ വിധികള്‍ കൃത്യമായി നടപ്പിലാക്കാന്‍ കഴിയുന്ന നിയമം കൊണ്ടുവരണമെന്നും മായാവതി പറഞ്ഞു .

സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിൽ ഉത്തർപ്രദശ് സർക്കാരിനെതിരെ മായാവതി
ഉന്നാവയില്‍ പീഡിപ്പിക്കപ്പെട്ട യുവതി ദില്ലിയില്‍ കൊല്ലപ്പെട്ട സംഭവം വേദനയുണ്ടാക്കുന്നു. അവരുടെ വേദനയില്‍ ബിഎസ്പി ആ കുടുംബത്തിനൊപ്പം ചേരുന്നു. യുവതിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും മായാവതി പറഞ്ഞു.