ലഖ്‌നൗ: സർക്കാർ നിരവധി പ്രഖ്യാപനങ്ങളും നിർദ്ദേശങ്ങളും നൽകിയിട്ടും ദളിതർക്കും സ്ത്രീകൾക്കുമെതിരായ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും സംബന്ധിച്ച് യാതൊരു പരിശോധനയും നടത്തിയിട്ടില്ലെന്ന് ആരോപിച്ച് ബിഎസ്പി പ്രസിഡന്‍റ് മായാവതി രംഗത്തെത്തി. ഉത്തർപ്രദേശിലെ ക്രമസമാധാനനിലയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ആരോപണങ്ങളാണ് മായാവതി ഉന്നയിച്ചത്.
സ്ത്രീകൾക്കെതിരായ അതിക്രമം; യുപി സർക്കാരിനെതിരെ ആഞ്ഞടിച്ച് മായാവതി - മായാവതി
ഉത്തർപ്രദേശ് സർക്കാരിന്‍റെ പ്രഖ്യാപനങ്ങളും നിർദ്ദേശങ്ങളും ഉണ്ടായിരുന്നിട്ടും ദളിതർക്കും സ്ത്രീകൾക്കുമെതിരായ അതിക്രമങ്ങൾ, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കേസുകൾ അവസാനിച്ചിട്ടില്ലെന്ന് മായാവതി.
സ്ത്രീകൾക്കെതിരായ അതിക്രമം; യുപി സർക്കാരിനെതിരെ ആഞ്ഞടിച്ച് മായാവതി
ഉത്തർപ്രദേശ് സർക്കാരിന്‍റെ പ്രഖ്യാപനങ്ങളും നിർദ്ദേശങ്ങളും ഉണ്ടായിരുന്നിട്ടും ദളിതർക്കും സ്ത്രീകൾക്കുമെതിരായ അതിക്രമങ്ങൾ, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കേസുകൾ അവസാനിച്ചിട്ടില്ല. അതിനാൽ, സർക്കാരിനെതിരെ ചോദ്യങ്ങൾ ഉന്നയിക്കുന്നത് സ്വാഭാവികമാണെന്നും മായാവതി ട്വീറ്റ് ചെയ്തു. പെണ്‍കുട്ടികള്‍ക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങി നടക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ അത്തരം ക്രമസമാധാനത്തിന്‍റെ പ്രയോജനം എന്താണെന്നും മായാവതി ഹിന്ദിയിൽ ട്വീറ്റിൽ ചോദിച്ചു.