കേരളം

kerala

ETV Bharat / bharat

പുരോഹിതനെ ആക്രമിച്ച സംഭവത്തിൽ യുപി സർക്കാരിനെ വിമർശിച്ച് മായാവതി - മായാവതി

സംസ്ഥാനത്ത് ഒരു സന്യാസിയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ ഒരു സന്യാസി പോലും സുരക്ഷിതനല്ലെന്നും രാജസ്ഥാനിലെപ്പോലെ യുപിയിലെ ഗോണ്ട ജില്ലയിൽ ക്ഷേത്ര പുരോഹിതനെ ക്ഷേത്രഭൂമി കൈവശപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഭൂമാഫിയ ആക്രമിച്ചത് വളരെ ലജ്ജാകരമാണെന്നും മായാവതി ആരോപിച്ചു.

attack on Priest in Uttar Pradesh  BSP president Mayawati  Mayawati on priest attack  BSP chief on priest attack  attack on temple priest in Gonda  Uttar Pradesh government on priest attack  യുപി സർക്കാരിനെ വിമർശിച്ച് മായാവതി  ഉത്തർപ്രദേശ്  മായാവതി  യുപി സർക്കാർ
പുരോഹിതനെ ആക്രമിച്ച സംഭവത്തിൽ യുപി സർക്കാരിനെ വിമർശിച്ച് മായാവതി

By

Published : Oct 12, 2020, 2:53 PM IST

ലഖ്‌നൗ: ഉത്തർപ്രദേശിൽ ക്ഷേത്ര പുരോഹിതൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ യുപി സർക്കാരിനെ വിമർശിച്ച് ബി‌എസ്‌പി പ്രസിഡന്‍റ് മായാവതി. സംസ്ഥാനത്ത് ഒരു സന്യാസിയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ ഒരു സന്യാസി പോലും സുരക്ഷിതനല്ലെന്നും രാജസ്ഥാനിലെപ്പോലെ യുപിയിലെ ഗോണ്ട ജില്ലയിൽ ക്ഷേത്ര പുരോഹിതനെ ക്ഷേത്രഭൂമി കൈവശപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഭൂമാഫിയ ആക്രമിച്ചത് വളരെ ലജ്ജാകരമാണെന്നും മായാവതി ആരോപിച്ചു. ട്വിറ്ററിലൂടെയാണ് മായാവതി ആരോപണം ഉന്നയിച്ചത്. കേസിലെ കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കാനും സംഭവവുമായി ബന്ധപ്പെട്ട എല്ലാ ഭൂമാഫിയകളുടെയും സ്വത്തുക്കൾ കണ്ടുകെട്ടാനും മായാവതി യുപി സർക്കാരിനോട് ആവശ്യപ്പെട്ടു.

ഗോണ്ട ജില്ലയിലെ 30 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന രാം ജാൻകി ക്ഷേത്രത്തിലെ പുരോഹിതൻ, അതുൽ ബാബ എന്ന സാമ്രാട് ദാസും മനോരമ ഗ്രാമത്തിലെ ജനങ്ങളുമായി ഭൂമി സംബന്ധിച്ച് തർക്കമുണ്ടായതായി ഗോണ്ട പോലീസ് സൂപ്രണ്ട് പറഞ്ഞു. ഇതിനെ തുടർന്ന് പുരോഹിതന് നേരെ ചില അക്രമികൾ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ പുരോഹിതനെ ജില്ലാ ആശുപത്രിയിൽ നിന്നും ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലേക്കും മാറ്റി.

ABOUT THE AUTHOR

...view details