ജയ്പൂര്‍:രാജ്യത്ത് ചൂട് ക്രമാതീതമായി വര്‍ധിക്കുന്നു. ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും ചുട്ടു പൊള്ളുകയാണ്. രാജസ്ഥാനിലെ ചുരുവില്‍ ഇന്ന് രേഖപ്പെടുത്തിയ ചൂട് 50.3 ഡിഗ്രി സെൽഷ്യസാണ്. ഇന്ത്യയിൽ ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും കൂടിയ ചൂടാണിത്. ഇതിനെ തുടര്‍ന്ന് ചുരുവില്‍ ഉഷ്ണതരംഗം സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി. മധ്യപ്രദേശ്, പടിഞ്ഞാറന്‍ രാജസ്ഥാന്‍ എന്നിവിടങ്ങളിലും ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി.
രാജ്യത്ത് ചൂട് വര്‍ധിക്കുന്നു; ഇന്നത്തെ ചൂട് 50.3 ഡിഗ്രി - 50.3 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി രാജ്യത്തെ ഏറ്റവും കൂടുതൽ ചൂടുള്ള സ്ഥലമായി ചുരു
രാജസ്ഥാനിലെ ചുരുവിലാണ് ഇന്ന് 50.3 ഡിഗ്രി രേഖപ്പെടുത്തിയത്. മധ്യപ്രദേശിലും ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി

50.3 degree Celsius on Monday
രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഇന്നലെ രേഖപ്പെടുത്തിയ താപനില 44.6 ഡിഗ്രി സെല്‍ഷ്യസാണ്. ജൂണ്‍ ആറിന് മണ്‍സൂണ്‍ എത്തുന്നതോടെ ഇപ്പോഴത്തെ അവസ്ഥയില്‍ മാറ്റം വരും. ലോകത്തിലെ ഏറ്റവും ചൂട് കൂടിയ 15 പ്രദേശങ്ങളില്‍ 11 എണ്ണം ഇന്ത്യയിലാണ്. മറ്റ് നാല് സ്ഥലങ്ങള്‍ ഇന്ത്യയുടെ അയല്‍ രാജ്യമായ പാക്കിസ്ഥാനിലും.
Last Updated : Jun 3, 2019, 11:54 PM IST