ഹൈദരാബാദ്: മാട്രിമോണിയല്‍ തട്ടിപ്പിനിരയാക്കി വിവാഹമോചിതയായ ഡോക്‌ടറില്‍ നിന്നും 12.45 ലക്ഷം രൂപ തട്ടിയ നാല് വിദേശികൾ പിടിയില്‍. നൈജീരിയ, നേപ്പാൾ സ്വദേശികളെയാണ് സൈബറാബാദ് പൊലീസ് അറസ്റ്റ് ചെയ്‌തത്. മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്‌ത ഡോക്‌ടറോട് യുകെയിലെ ഓര്‍ത്തോപീഡിക് സര്‍ജനാണെന്ന വ്യാജേന വാട്‌സാപ്പിലൂടെ ബന്ധം സ്ഥാപിക്കുകയും വിവാഹ വാഗ്‌ദാനം നല്‍കുകയും ചെയ്യുകയായിരുന്നുവെന്ന് സൈബറാബാദ് പൊലീസ് കമ്മിഷണര്‍ വി.സി.സജ്ജനാര്‍ പറഞ്ഞു.
മാട്രിമോണിയല്‍ തട്ടിപ്പ്; നാല് വിദേശികൾ പിടിയില്‍ - Hyderabad Matrimonial
പിടികൂടിയവരില്‍ നിന്നും 18 മൊബൈല്‍ ഫോണുകൾ പൊലീസ് കണ്ടെടുത്തു

മാട്രിമോണിയല്‍ തട്ടിപ്പ്; നാല് വിദേശികൾ പിടിയില്‍
പിന്നീട് സ്വർണാഭരണങ്ങൾ, മൊബൈല്‍ ഫോൺ, വാച്ച്, തുടങ്ങിയ വിലയേറിയ സമ്മാനങ്ങൾ കൊറിയർ വഴി അയച്ചതായി അറിയിച്ച പ്രതി കസ്റ്റംസ് ഉദ്യോഗസ്ഥനായും കൊറിയർ കൈമാറുന്ന വ്യക്തിയായും ആൾമാറാട്ടം നടത്തുകയും ചെയ്‌തു. തുടര്‍ന്ന് ഡോക്‌ടറോട് പണം ആവശ്യപ്പെടുകയുമായിരുന്നു. പിടികൂടിയവരില്‍ നിന്നും 18 മൊബൈല്‍ ഫോണുകൾ പൊലീസ് കണ്ടെടുത്തു.