ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ദൗളിഗംഗാനദിയില്‍ മിന്നല്‍ പ്രളയം. ചമേലിയില്‍ മഞ്ഞുമല തകര്‍ന്ന് വീണു. മിന്നല്‍ പ്രളയം വന്‍ ദുരന്തമായി മാറാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രളയ സമയത്ത് ഋഷിഗംഗാ വൈദ്യുതനിലയത്തിൽ ഉണ്ടായിരുന്ന 150 ജീവനക്കാരെ കാണാനില്ലെന്നാണ് വിവരം. പ്രളയത്തെത്തുടർന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. വിവിധ സേനാ വിഭാഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്ത മുഖത്ത് എത്തിയിട്ടുണ്ട്.
മഞ്ഞ് മല ഇടിഞ്ഞു; ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം
പ്രളയ സമയത്ത് ഋഷിഗംഗാ വൈദ്യുതനിലയത്തിൽ ഉണ്ടായിരുന്ന 150 ജീവനക്കാരെ കാണാനില്ലെന്നാണ് വിവരം
ഉത്തരാഖണ്ഡിൽ മഞ്ഞുമല തകർന്നു; ദൗളിഗംഗാനദിയില്‍ വെള്ളപ്പൊക്കം
പ്രളയത്തെത്തുടർന്നുള്ള വെള്ളപ്പൊക്കത്തിൽ നദീതീരത്തെ നിരവധി വീടുകള്‍ തകര്‍ന്നു. വെള്ളത്തിന്‍റെ ഒഴുക്കിൽ നദിയിലെ ഋഷിഗംഗാ ഡാമിന് ഗുരുതര കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുൾ.
Last Updated : Feb 7, 2021, 2:57 PM IST