ഗ്രേറ്റര്‍ നോയിഡ: നോയിഡയിലെ പവര്‍ കമ്പനി ലിമിറ്റഡിന്റെ സെക്ടര്‍ 148 ലെ സബ്‌സ്‌റ്റേഷനില്‍ ഇന്ന് രാവിലെ 8.30 ഓടെയാണ് വന്‍ തീപിടിത്തം ഉണ്ടായത്. പവര്‍സ്റ്റേഷനിലെ ട്രാന്‍സ്‌ഫോര്‍മറിലാണ് ആദ്യം തീ പടര്‍ന്നത്. അഗ്‌നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്ന് പ്രാദേശിക നോളേജ് പാര്‍ക്ക് പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എന്‍പിസിഎല്‍ സബ് സ്റ്റേഷനില്‍ വന്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമം തുടരുന്നു
നോയിഡയിലെ പവര്‍ കമ്പനി ലിമിറ്റഡിന്റെ സെക്ടര്‍ 148 ലെ സബ്‌സ്‌റ്റേഷനില്‍ ഇന്ന് രാവിലെ 8.30ഓടെയാണ് വന്‍ തീപിടിത്തം ഉണ്ടായത്. പവര്‍സ്റ്റേഷനിലെ ട്രാന്‍സ്‌ഫോര്‍മറിലാണ് ആദ്യം തീ പടര്‍ന്നത്.
എന്‍പിസിഎല്‍ സബ് സ്റ്റേഷനില്‍ വന്‍ തീപിടുത്തം
ഈ ആഴ്ച രാജ്യതലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ തീപിടിത്തമാണിത്. നേരത്തെ ഓഗസ്ത് 17ന് പാര്‍ലമെന്‍റ് അനുബന്ധകെട്ടിടത്തിന്‍റെ ആറാം നിലയില്‍ തീ പടര്‍ന്നിരുന്നു. കൂടാതെ ഓഗസ്ത് 16ന് വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ പിതാംപുര പ്രദേശത്തെ ഒരു മൂന്ന് നില കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ക്ലിനിക്കില്‍ തീപടര്‍ന്നിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.