ജമ്മുകശ്‌മീരില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം - ഗോഡൗൺ
സർവാൽ പൊലീസ് സ്റ്റേഷന് സമീപമുള്ള ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. നിരവധി സാധനങ്ങൾ കത്തി നശിച്ചു
ജമ്മുകാശ്മീരിലെ ഗോഡൗണിൽ വൻ തീപിടിത്തം
ശ്രീനഗർ: ജമ്മുകശ്‌മീരിലെ സർവാലിലെ ഗോഡൗണിൽ തീ പിടിച്ചു. ഞായറാഴ്ച രാവിലെ സർവാൽ പൊലീസ് സ്റ്റേഷന് സമീപമുള്ള ഗോഡൗണിൽ ആണ് തീപിടിത്തമുണ്ടായത്. നിരവധി സാധനങ്ങൾ കത്തി നശിച്ചു. അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി സാധനങ്ങൾ നീക്കം ചെയ്തു. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.