ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം. ഞായറാഴ്ച ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. ഇതുവരെ ആളപായമൊന്നും സംഭവസ്ഥലത്ത് നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഭവസമയത്ത് ഫാക്ടറിയിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സംഭവസ്ഥലത്ത് നിന്ന് അയാൾ ഓടി രക്ഷപ്പെട്ടു.
ഗാസിയാബാദിൽ കെമിക്കൽ ഫാക്ചറിയിക്ക് തീപിടിച്ചു - ഗാസിയാബാദിൽ കെമിക്കൽ ഫാക്ചറിയിക്ക് തീപിടിച്ചു
ഞായറാഴ്ച ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. ഇതുവരെ ആളപായമൊന്നും സംഭവസ്ഥലത്ത് നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
കെമിക്കൽ
10 ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി മണിക്കൂറുകളോളം പരിശ്രമിച്ചിട്ടാണ് തീ അണച്ചത്. ചീഫ് ഫയർ ഓഫീസറും സംഭവസ്ഥലത്തെത്തി. അപകട കാരണം വ്യക്തമല്ല. വിശദമായ അന്വേഷണത്തിന് ശേഷം നാശനഷ്ടം കണക്കാക്കുമെന്ന് അഗ്നിശമന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.