മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ചു
ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ ഇല്ല
മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ചു
മുംബൈ : മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ചു. സബര്‍ബന്‍ വില്ലെ പാര്‍ലെയിലെ കെട്ടിടത്തിനാണ് തീപിടിച്ചത്. രാത്രി ഏഴ് മണിയോടെയാണ് പതിമൂന്ന് നിലകളുള്ള ലാഭ് ശ്രിവാലി കെട്ടിടത്തിന്‍റെ ഏഴ്,എട്ട് നിലകളില്‍ തീ പിടിച്ചത്. അഗ്നിശമന സേനയുടെ പത്ത് യൂണിറ്റ് സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ഇല്ല.