അസമിലെ എണ്ണ കിണറിൽ വൻ തീപിടിത്തം; ആളപായമില്ല - oil well
ഓയിൽ ഇന്ത്യ ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുള്ള എണ്ണ കിണറിലാണ് തീപിടിത്തമുണ്ടായത്.
ഡിസ്പൂർ: അസമിലെ എണ്ണ കിണറിൽ വൻ തീപിടിത്തം. ഓയിൽ ഇന്ത്യ ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുള്ള എണ്ണ കിണറിലാണ് തീപിടിത്തമുണ്ടായത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇവിടെ വാതക ചോർച്ചയുള്ളതായി റിപ്പോർട്ട് ചെയ്തിരുന്നു. രണ്ട് കിലോമീറ്റിൽ അധികം തീ വ്യാപിച്ചതായി നാട്ടുകാർ പറഞ്ഞു. ടിൻസുകിയ ജില്ലയിലെ ബാഗ്‌ജൻ ഗ്രാമത്തിലാണ് എണ്ണ കിണർ. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കമ്പനി വക്താവ് പറഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രകൃതി വാതകം ചോരുന്ന സാഹചര്യത്തിൽ പ്രദേശത്തുനിന്നും ആയിരക്കണക്കിന് ആളുകളെ മാറ്റി താമസിപ്പിച്ചിരിക്കുകയാണ്.